JAMIA MADEENATHUNOOR

മൂന്ന് ഡോക്ടർമാർ: ജാമിഅ മദീനത്തുന്നൂറിലെ ആദ്യ മെഡിക്കൽ ബിരുദധാരികൾ സേവനരംഗത്തേക്ക്

ജാമിഅ മദീനത്തുന്നൂറിൻ്റെ പ്രയാണത്തിന് ഒരു പൊൻതൂവൽ കൂടി നൽകി ആദ്യ മെഡിക്കൽ ബിരുദധാരികൾ സേവന രംഗത്തേക്ക്. ഖാദിരിയ്യ കാരന്തൂരിൽ നിന്നും ഫൗണ്ടേഷൻ പൂർത്തീകരിച്ച മദീനത്തുന്നൂറിലെ ആദ്യ സയൻസ് ബാച്ചിലെ സയ്യിദ് നുഅ്മാൻ നൂറാനി, സഹൽ നൂറാനി, ശമ്മാസ് നൂറാനി എന്നിവരാണ് ഡോക്ടർ ബിരുദം കരസ്ഥമാക്കിയത്.

മൂന്ന് ഡോക്ടർമാർ: ജാമിഅ മദീനത്തുന്നൂറിലെ ആദ്യ മെഡിക്കൽ ബിരുദധാരികൾ സേവനരംഗത്തേക്ക് Read More »

കമാലിയ ക്യാമ്പസ് റെന്റിവ്യൂന് പ്രൗഢ സമാപനം

മയ്യിൽ: ജാമിഅ മദീനത്തുന്നൂർ കമാലിയ ക്യാമ്പസ് റെന്റിവ്യൂ’25ന് ഉജ്ജ്വല സമാപനം. പി കെ പി തങ്ങൾ മയ്യിൽ പതാക ഉയർത്തി പ്രാർത്ഥന നടത്തി. എസ് വൈ എസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് റഷീദ് സഖാഫി മെരുവമ്പായി ഉദ്ഘാടനം ചെയ്തു. യുവഎഴുത്തുകാരനും കവിയുമായ പ്രദീപ് കുറ്റ്യാട്ടൂർ മുഖ്യാതിഥിയായി. സർഗാത്മകതയുടെ ആവിഷ്കാര വൈഭവം സ്വായത്തമാക്കുന്നതിന്റെ വ്യതിരിക്താവലംബങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. ഫെസ്റ്റിവലിലിൻ്റെ ഭാഗമായി അക്കാദമിക് സെമിനാർ, കായിക മത്സരങ്ങൾ, രചനാ മത്സരങ്ങൾ തുടങ്ങിയവ നടന്നു.’ആധുനിക കാലത്ത് രക്ഷാകർതൃ ദൗത്യം ഫലപ്രദമായി പ്രയോഗിക്കുന്ന

കമാലിയ ക്യാമ്പസ് റെന്റിവ്യൂന് പ്രൗഢ സമാപനം Read More »

എൻട്രോപ്പി സയൻസ് ഫെസ്റ്റിവൽ സമാപിച്ചു

ജാമിഅ മദീനത്തുന്നൂർ സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റിന് കീഴിൽ
സയൻസ് ഓർബിറ്റ് സംഘടിപ്പിച്ച ‘എൻട്രോപ്പി’ സയൻസ് ഫെസ്റ്റിവൽ നരിക്കുനി ബൈത്തുൽ ഇസ്സയിൽ നടന്നു.കോഴിക്കോട് റീജ്യണൽ സയൻസ് സെൻ്റർ ആൻഡ് പ്ലാനറ്റേറിയം ഡയറക്ടർ എം എം കെ ബാലാജി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി കേരള ഫോറസ്റ്റ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് സയൻ്റിസ്റ്റ് ഡോ.സജീവൻ ടി.വി, പ്രമുഖ വാന നിരീക്ഷകൻ സുരേന്ദ്രൻ പുന്നശ്ശേരി, ഡോ. ഷഫീഖ് ബുസ്താൻ, ഡോ.അലി ഹസ്സൻ,സി എം സ്വാബിർ സഖാഫി സംസാരിച്ചു.

എൻട്രോപ്പി സയൻസ് ഫെസ്റ്റിവൽ സമാപിച്ചു Read More »

ആൻഡമാൻ മർകസ് റെൻ്റിവ്യൂക്ക് പരിസമാപ്തി

ജാമിഅ മദീനത്തുന്നൂർ ഓഫ് ക്യാമ്പസ് മർകസ് ഫസ്ലെ ഹഖ് അക്കാദമി ആൻഡമാനിലെ റെൻ്റിവ്യൂ ലൈഫ് ഫെസ്റ്റിവലിന് പരിസമാപ്തി കുറിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടി എസ് എസ് എഫ് ആൻഡമാൻ സ്റ്റേറ്റ് പ്രസിഡൻ്റ് സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രിസിപ്പൾ റാഷിദ് നൂറാനി അധ്യക്ഷത വഹിച്ചു. മർകസ് റീജിയണൽ ഡയറക്ടർ മുഹമ്മദ് അലി സഖാഫി സന്ദേശ പ്രഭാഷണം നടത്തി.

ആൻഡമാൻ മർകസ് റെൻ്റിവ്യൂക്ക് പരിസമാപ്തി Read More »

ദാറുൽ ഫതഹ് യൂനിറ്റ് റൊൻ്റിവ്യു സമാപിച്ചു

തൊടുപുഴ: കുന്നം ദാറുൽ ഫതഹ് വിദ്യാർഥി സംഘടന നാദി ദഅവക്ക് കീഴിൽ ‘ലിബറേറ്റീവ് സബ്‌മിഷൻസ്’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച യൂനിറ്റ് റൊൻ്റിവ്യു ലൈഫ് ഫെസ്റ്റിവൽ സമാപിച്ചു.

ദാറുൽ ഫതഹ് യൂനിറ്റ് റൊൻ്റിവ്യു സമാപിച്ചു Read More »

വിദ്യാർത്ഥികൾ ചരിത്ര ബോധമുള്ളവരാകണം: ഹജ്ജ് കമ്മിറ്റി ചെയർമാൻ

കാന്തപുരം: വിദ്യാർത്ഥികളിലെ ചരിത്രാവബോധത്തിന്റെ ശോഷണം വലിയ അപകടം സൃഷ്ടിക്കുമെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അഭിപ്രായപ്പെട്ടു. തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് പിന്നാലെ പോകുമ്പോഴും വിദ്യാർത്ഥികൾ ചരിത്രബോധം ഉള്ളവരാകണം. ജാമിഅ മദീനതുന്നൂർ സെൻ്റർ ഫോർ ഹിസ്റ്ററി, ഇമാം റബ്ബാനി കോളേജ് കാന്തപുരം ലൈഫ് ഫെസ്റ്റിവൽ റൊന്റിവ്യൂ’25 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികൾ ചരിത്ര ബോധമുള്ളവരാകണം: ഹജ്ജ് കമ്മിറ്റി ചെയർമാൻ Read More »

രണ്ട് ചാർട്ടേഡ് അക്കൗണ്ടൻ്റുമാർ: അഭിമാന നേട്ടവുമായി വീണ്ടും ജാമിഅ മദീനത്തുന്നൂർ

ചാർട്ടേഡ് അക്കൗണ്ടൻ്റ് ഫൈനൽ പരീക്ഷയെന്ന കടമ്പയും വിജയിച്ച് ജാമിഅ മദീനത്തുന്നൂറിന് വീണ്ടും അഭിമാന നേട്ടം. ജാമിഅ മദീനത്തുന്നൂർ സന്തതികളായ മുബാറക് നൂറാനിയും മുഹമ്മദ് മർജാൻ ഗുലിസ്ഥാനിയുമാണ് ഈ നേട്ടം കൈവരിച്ചത്.

രണ്ട് ചാർട്ടേഡ് അക്കൗണ്ടൻ്റുമാർ: അഭിമാന നേട്ടവുമായി വീണ്ടും ജാമിഅ മദീനത്തുന്നൂർ Read More »

ജാമിഅ മദീനതുന്നൂർ ഇർസുന്നബവി ‘സോൺ റൊൻ്റിവ്യൂ’25 ന് പ്രൗഢമായ പരിസമാപ്തി.

കൊല്ലം | കേരളപുരം ജാമിഉൽ അരീശിൽ സംഘടിപ്പിച്ച സോൺ റൊൻ്റിവ്യൂ’25 ലൈഫ് ഫെസ്റ്റിവൽ സമാപിച്ചു. ഇർസുന്നബവി ക്യാമ്പസുകളിൽ യൂണിറ്റ് റൊൻ്റിവ്യൂ കഴിഞ്ഞ് ജേതാക്കളായ വിദ്യാർത്ഥികളുടെ കലാമാമാങ്കമായ സോൺ റെൻ്റിവ്യൂ വെള്ളിയാഴ്ച്ച രാവിലെയോടെയാണ് ആരംഭം കുറിച്ചത്.എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും ഖാദിസിയ്യ ഇസ്‌ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറിയുമായ ഡോക്ടർ മുഹമ്മദ് കുഞ്ഞു സഖാഫി ഓപ്പണിങ് സെഷൻ ഉദ്ഘാടനം ചെയ്തു. ജാമിഅ മദീനതുന്നൂറിന് കീഴിലുള്ള പതിനഞ്ച് ഇർസുന്നബവി ക്യാമ്പസുകളുടെ മത്സരമാണ് ഇവിടെ നടന്നത്. മൈനർ, പ്രീമിയർ, സബ്ജൂനിയർ,

ജാമിഅ മദീനതുന്നൂർ ഇർസുന്നബവി ‘സോൺ റൊൻ്റിവ്യൂ’25 ന് പ്രൗഢമായ പരിസമാപ്തി. Read More »

ജാമിഅ മദീനതുന്നൂർ ഇർസുന്നബവി ‘സോൺ റോണ്ടിവ്യൂ 25’ ന് തുടക്കമായി

കൊല്ലം: കേരളപുരം ജാമിഉൽ അരീശിൽ സംഘടിപ്പിച്ച ‘സോൺ റെൻഡെവ്യൂ’ 2025 ന് ആരംഭമായി. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും ഖാദിസിയ ഇസ്ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറിയുമായ ഡോക്ടർ മുഹമ്മദ് കുഞ്ഞു സഖാഫി ഓപ്പണിങ് സെഷൻ ഉദ്ഘാടനം ചെയ്തു.

ജാമിഅ മദീനതുന്നൂർ ഇർസുന്നബവി ‘സോൺ റോണ്ടിവ്യൂ 25’ ന് തുടക്കമായി Read More »

മണിപ്പാൽ യൂണിവേഴ്സിറ്റി റിസർച്ച് ഇന്റേൺഷിപ്പ്: ജാമിഅ മദീനത്തുന്നൂർ ഇസ്റ വിദ്യാർത്ഥിക്ക് കൂടി അവസരം

മർകസ് ഗാർഡൻ: NIRF റാങ്കിംങ്ങിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യയിലെ മുൻനിര യൂണിവേഴ്സിറ്റികളിലൊന്നായ മണിപ്പാൽ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഹ്യുമാനിറ്റീസ്‌, ബിരുദ വിദ്യാർത്ഥികൾക്കായി നടത്തുന്ന സോഷ്യോയോളജി റീസർച്ച് ഇന്റേൺഷിപ്പ്- 2024 ൽ പങ്കെടുക്കാൻ ജാമിഅ മദീനത്തുന്നൂർ ഇസ്‌റ വിദ്യാർത്ഥി കൂടി യോഗ്യത നേടി. ബി. എ ഹിസ്റ്ററി അവസാന വർഷ വിദ്യാർത്ഥി മഅ‌റൂഫ് അബ്ദുല്ലക്കാണ് അവസരം ലഭിച്ചത്.

മണിപ്പാൽ യൂണിവേഴ്സിറ്റി റിസർച്ച് ഇന്റേൺഷിപ്പ്: ജാമിഅ മദീനത്തുന്നൂർ ഇസ്റ വിദ്യാർത്ഥിക്ക് കൂടി അവസരം Read More »

Scroll to Top