ബഹ്റുൽ ഉലൂം വിദ്യാഭ്യാസ അവാർഡ് വീണ്ടും ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥിക്ക്
റാബിതതു തലാമീദി ബഹ്റിൽ ഉലൂം (ഒ. കെ ഉസ്താദ് ശിഷ്യ കൂട്ടായ്മ) നൽകുന്ന ബഹ്റുൽ ഉലൂം വിദ്യാഭ്യാസ അവാർഡ് വീണ്ടും ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥിക്ക്. ജാമിഅ മദീനതുന്നൂർ മർകസ് ഗാർഡൻ അവസാന വർഷ വിദ്യാർഥിയായ ബുജൈർ ശാഫിയാണ് ഈ വർഷം അവാർഡിന് അർഹനായത്. രണ്ടാം തവണയാണ് ബുജൈർ ഈ നേട്ടം കൈവരിക്കുന്നത്. ഈ വർഷം രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ശാമിൽ ശുക്കൂർ നൂറാനിയുമാണ്. ഇത് മൂന്നാം തവണയാണ് ജാമിഅ മദീനതുന്നൂർ അവാർഡിന് അർഹമാവുന്നത്. കഴിഞ്ഞ വർഷവും രണ്ടാം സ്ഥാനം ജാമിഅ മദീനത്തുന്നൂറിനായിരുന്നു.
ബഹ്റുൽ ഉലൂം വിദ്യാഭ്യാസ അവാർഡ് വീണ്ടും ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥിക്ക് Read More »










