കേരളത്തിലെ വിദ്യാഭ്യാസ ഉന്നമനത്തിൽ നിർണായക പങ്കുവഹിച്ചത് പ്രവാസികൾ: ഡോ. ഗള്‍ഫാര്‍ മുഹമ്മദലി. ജാമിഅ മദീനത്തൂന്നൂർ വിക്ടറി ഗാല സമാപിച്ചു
മർകസ് നോളജ് സിറ്റി | മലയാളികൾ ഇന്ന് കാണുന്ന വിദ്യാഭ്യാസ മുന്നേറ്റത്തിന് പിന്നിൽ പ്രവർത്തിച്ചത് പ്രവാസികളാണെന്ന് പ്രമുഖ വ്യവസായി ഡോ. ഗള്‍ഫാര്‍ മുഹമ്മദലി. ജാമിഅ മദീനത്തുന്നൂറിന് കീഴിൽ അക്കാദമിക് രംഗത്തെ മികവാര്‍ന്ന പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി മർകസ് നോളേജ് സിറ്റിയിൽ സംഘടിപ്പിച്ച ‘വിക്ടറി ഗാല’ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.സാമൂഹികമായി വളരെ പിന്നിലായിരുന്ന, സാക്ഷരത വളരെ കുറഞ്ഞ ഒരു കാലത്ത് നിന്നും പുതിയ തലമുറക്ക് വിദ്യാഭ്യാസം നൽകി വളർത്തിക്കൊണ്ട് വരുന്നതിൽ പാവപ്പെട്ട പ്രവാസികളുടെ പങ്ക് വലുതായിരുന്നുവെന്നും […]










