MARKAZ GARDEN

ജാമിഅ മദീനത്തൂന്നൂർ സീനിയർ സ്കൂൾ (പ്ലസ് വൺ) രണ്ടാം ഘട്ട എഴുത്ത് പരീക്ഷയും പേർസണൽ ഇന്റർവ്യൂവും നാളെ

ജാമിഅ മദീനത്തൂന്നൂർ സീനിയർ സ്കൂളി (പ്ലസ് വൺ) ലേക്കുള്ള രണ്ടാം ഘട്ട എഴുത്ത് പരീക്ഷയും പേർസണൽ ഇന്റർവ്യൂവും ഇന്നും (ഏപ്രിൽ 23) നാളെയും (ഏപ്രിൽ 24) പൂനൂർ മർകസ് ഗാർഡനിൽ വെച്ച് നടക്കും. നേരത്തെ നടന്ന ഒന്നാം ഘട്ട പരീക്ഷയുടെ ഫലം ജാമിഅ മദീനത്തൂന്നൂർ വെബ്സൈറ്റ് http://www.jamiamadeenathunnoor.org യിൽ ലഭ്യമാണ്. സെലക്ട്‌ ചെയ്യപ്പെട്ടവർ വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്ത പാനൽ കാർഡുമായി രക്ഷിതാവിനോടു കൂടെ രാവിലെ 8.00 മണിക്ക് മുമ്പ് തന്നെ എത്തിച്ചേരേണ്ടതാണ്. രണ്ടാം ഘട്ട പരീക്ഷക്കെത്തുന്നവർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും ഡൌൺലോഡ് ചെയ്ത അപ്ലിക്കേഷൻ ഫോമും ഹാൾടിക്കറ്റുമായാണ് എത്തേണ്ടത്.

ജാമിഅ മദീനത്തൂന്നൂർ സീനിയർ സ്കൂൾ (പ്ലസ് വൺ) രണ്ടാം ഘട്ട എഴുത്ത് പരീക്ഷയും പേർസണൽ ഇന്റർവ്യൂവും നാളെ Read More »

ജാമിഅ മദീനത്തൂന്നൂർ സീനിയർ സ്കൂൾ (പ്ലസ് വൺ) ഒന്നാം ഘട്ട എഴുത്ത് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

ജാമിഅ മദീനത്തൂന്നൂർ സീനിയർ സ്കൂളി (പ്ലസ് വൺ) ലേക്കുള്ള ആദ്യ ഘട്ട എഴുത്ത് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫലം ജാമിഅ മദീനത്തൂന്നൂർ വെബ്സൈറ്റ് http://www.jamiamadeenathunnoor.org യിൽ ലഭ്യമാണ്. വിജയിച്ചവർക്കുള്ള പേർസണൽ ഇന്റർവ്യൂവും രണ്ടാം ഘട്ട എഴുത്ത് പരീക്ഷയും ഏപ്രിൽ 23, 24 തിയ്യതികളിൽ പൂനൂർ മർകസ് ഗാർഡനിൽ വെച്ച് നടക്കുന്നതായിരിക്കും.

ജാമിഅ മദീനത്തൂന്നൂർ സീനിയർ സ്കൂൾ (പ്ലസ് വൺ) ഒന്നാം ഘട്ട എഴുത്ത് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. Read More »

ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ (എട്ടാം ക്ലാസ്) ഇൻ്റർവ്യൂ നാളെ

കോഴിക്കോട് : ജാമിഅ മദീനത്തൂന്നൂര്‍ ജൂനിയര്‍ സ്‌കൂള്‍ ഇൻ്റർവ്യൂ നാളെ പൂനൂർ മർകസ് ഗാർഡനിൽ നടക്കും. ഒന്നാം ഘട്ട എഴുത്ത് പരീക്ഷയിൽ സെലക്ഷൻ ലഭിച്ചവരും പുതുതായി പരീക്ഷ എഴുതുന്നവരും ഏപ്രില്‍ 15 തിങ്കളാഴ്ച രാവിലെ 9 മണിക്ക് പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ എത്തിച്ചേരേണ്ടതാണ്.സ്‌കൂള്‍ ഏഴാം ക്ലാസ്സ് കഴിഞ്ഞവര്‍ക്ക് ഇസ്ലാമിക് സ്റ്റഡീസ് ബിരുദത്തോടൊപ്പം വിവിധ സ്പെഷലൈസേഷനും സ്‌കൂള്‍ പഠനവും നല്‍കുന്ന സംവിധാനമാണ് ജൂനിയര്‍ സ്‌കൂള്‍ . ശരീഅ കോഴ്സ് ഫോക്കസ് ചെയ്യുന്ന സ്കൂൾ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് &

ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ (എട്ടാം ക്ലാസ്) ഇൻ്റർവ്യൂ നാളെ Read More »

ജാമിഅ മദീനത്തുന്നൂർ സീനിയർ സ്കൂൾ (പ്ലസ് വൺ) പ്രവേശന പരീക്ഷ നാളെ

കോഴിക്കോട്: ജാമിഅ മദീനത്തുന്നൂർ (സീനിയർ സ്കൂൾ) പ്ലസ് വണ്ണിലേക്കുള്ളപ്രവേശന പരീക്ഷ നാളെ വിവിധ സെൻ്ററുകളിൽ നടക്കും. സ്കൂൾ പത്താം ക്ലാസ് കഴിഞ്ഞവർക്ക് ഇസ്ലാമിക് സ്റ്റഡീസിൽ മുഖ്തസർ ബിരുദത്തോടൊപ്പം വിവിധ സ്പെഷലൈസേഷനും സ്കൂൾ പഠനവും നൽകുന്ന സംവിധാനമാണ് സീനിയർ സ്കൂൾ.സയൻസ് (കമ്പ്യൂട്ടർ / ബയോളജി) കൊമേഴ്സ് (മാത്‌സ് / പൊളിറ്റിക്സ്), ഹ്യുമാനിറ്റീസ് സ്ട്രീമുകളും ലഭ്യമാണ്.അഭിരുചിയനുസരിച്ച് ജാമിഅക്ക് കീഴിൽ കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന വിവിധ ക്യാമ്പസുകളിലായി സ്പെഷ്യലൈസേഷന് അവസരമുണ്ടാകും. ഇംഗ്ലീഷ് അക്കാദമി, അറബിക് അക്കാദമി, ഹിഫ്ള് ദൗറ (കൊമേഴ്സ്, ഹ്യുമാനിറ്റിസിനോടു

ജാമിഅ മദീനത്തുന്നൂർ സീനിയർ സ്കൂൾ (പ്ലസ് വൺ) പ്രവേശന പരീക്ഷ നാളെ Read More »

ജാമിഅ മദീനത്തൂന്നൂര്‍ ജൂനിയര്‍ സ്‌കൂള്‍ ; പ്രവേശന എഴുത്ത് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

ജാമിഅ മദീനത്തൂന്നൂര്‍ ജൂനിയര്‍ സ്‌കൂള്‍ എട്ടാം ക്ലാസിലേക്കുള്ള 2023-24 അദ്ധ്യായന വർഷത്തേക്കുള്ള ഒന്നാംഘട്ട പ്രവേശന എഴുത്ത് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. എഴുത്ത് പരീക്ഷ പാസ്സായ വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ 15 തിങ്കളാഴ്ച പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ വെച്ച് പേഴ്‌സണല്‍ വൈവയും ന്യൂ അഡ്മിഷനുള്ള രണ്ടാം ഘട്ട എഴുത്തു പരീക്ഷയും ഉണ്ടായിരിക്കും. അന്ന് രാവിലെ ഒൻപത് മണിക്ക് രക്ഷിതാവിനോടൊപ്പം എത്തിച്ചേരേണ്ടതാണ്.

ജാമിഅ മദീനത്തൂന്നൂര്‍ ജൂനിയര്‍ സ്‌കൂള്‍ ; പ്രവേശന എഴുത്ത് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു Read More »

ജാമിഅ മദീനത്തൂന്നൂർ ജൂനിയർ സ്കൂൾ: ഓറിയന്റേഷനും എഴുത്ത് പരീക്ഷയും നാളെ

ജാമിഅ മദീനത്തൂന്നൂർ ജൂനിയർ സ്കൂളുകൾ എട്ടാം ക്ലാസിലേക്കുള്ള 2023-24 അദ്ധ്യായന വർഷത്തെ ഓറിയന്റേഷനും പ്രവേശന എഴുത്ത് പരീക്ഷയും നാളെ കോഴിക്കോട് മർകസ് നോളേജ് സിറ്റി വിറാസിൽ വെച്ച് നടക്കും. ജാമിഅ റെക്ടർ ഡോ.എ. പി മുഹമ്മദ്‌ അബ്ദുൽ ഹക്കീം അസ്ഹരി ഓറിയന്റേഷൻ പ്രോഗ്രാമിന് നേതൃത്വം നൽകും. സ്കൂൾ ഏഴാം ക്ലാസ്സ്‌ കഴിഞ്ഞവർക്ക് ഇസ്ലാമിക് സ്റ്റഡീസിൽ മുഖ്തസ്വർ ബിരുദത്തോടൊപ്പം വിവിധ സ്പഷലൈസേഷനും സ്കൂൾ പഠനവും നൽകുന്ന സംവിധാനമാണ് ജൂനിയർ സ്കൂൾ.

ജാമിഅ മദീനത്തൂന്നൂർ ജൂനിയർ സ്കൂൾ: ഓറിയന്റേഷനും എഴുത്ത് പരീക്ഷയും നാളെ Read More »

‘അൽ ഖലാം’ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

പൂനൂർ : അൽ ഖലാം ഖുർആൻ സെമിനാർ സംഘടിപ്പിച്ചു. തർവിയ’45 റമളാൻ കാമ്പയിൻ്റെ ഭാഗമായാണ് സെമിനാർ നടത്തിയത്. ‘ഖുർആനിക തത്വങ്ങളിലെ സാമൂഹ്യശാസ്ത്ര അന്വേഷണം’ എന്ന പ്രമേയത്തിൽ നടന്ന സെഷനിൽ ആരിഫ് ബുഖാരി വിഷയാവതരണം നടത്തി. തുടർന്ന് വിത്യസ്ത ഭാഷകളിലായി അഷ്ഫാഖ് റഹ്മാൻ (دراسة النظرات القرآنية حول التعددية الدينية والتعايش), ജുനൈദ് സൂഫി (ക്രിയാത്മക സമൂഹങ്ങളെ രൂപപ്പെടുത്തുന്നതിൽ ഖുർആനിക അധ്യാപനങ്ങളുടെ പങ്ക്), അബ്ദു റസാഖ് (تارکین وطن و غیر ملکی برادری؛ ان کے

‘അൽ ഖലാം’ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു Read More »

പൂർവ്വിക ചരിത്ര വായനകൾ വിശ്വാസത്തെ ശക്തിപ്പെടുത്തും: അനസ് അമാനി

ഇമാം ഹമ്പലി (റ)യെ വായിക്കുന്നു’ എന്ന വിഷയത്തിൽ മർകസ് ഗാർഡൻ ദഅവ സെക്ടർ സംഘടിപ്പിച്ച ചരിത്ര പഠന സെമിനാറിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂർവ്വിക ചരിത്ര വായനകൾ വിശ്വാസത്തെ ശക്തിപ്പെടുത്തും: അനസ് അമാനി Read More »

ആർട്ടിവോക്സ് അക്കാദമിക് സിമ്പോസിയം സമാപിച്ചു

ജാമിഅ മദീനതുന്നൂർ സ്റ്റുഡൻ്റ്സ് യൂണിയൻ നാദി ദഅവ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികളുടെ അക്കാദമിക് സ്വപ്നങ്ങളെ എളുപ്പമാക്കാൻ സഹായിക്കുന്ന വിത്യസ്ത സെഷനുകൾ നടന്നു.

ആർട്ടിവോക്സ് അക്കാദമിക് സിമ്പോസിയം സമാപിച്ചു Read More »

Scroll to Top