PRISM

‘സാഹ ശൈഖ് അബൂബക്കർ അഹ്മദ്’ ഈജിപ്തിൽ ആരംഭിച്ചു.

ഈജിപ്ത്: ഈജിപ്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ‘സാഹതു ശൈഖ് അബൂബക്കർ അഹ്മദി’ൻ്റെ ഔദ്യോഗിക തുടക്കം ഈജിപ്‌ത് മുൻ ഗ്രാൻഡ് മുഫ്തിയും നിലവിലെ പാർലമെന്റ് അംഗവുമായ ഡോ.അലി ജുമുഅ നിർവ്വഹിച്ചു. ശൈഖ് അബൂബക്കറിനെപ്പോലെയുള്ള കർമ്മ നിരതരായ പണ്ഡിതരുടെ സാന്നിദ്ധ്യം അന്തരാഷ്ട്ര തലത്തിൽ അനിവാര്യമായ സന്ദർഭത്തിൽ നടക്കുന്ന ഇത്തരം ശ്രമങ്ങളുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുകയും എല്ലാവിധ പിന്തുണ അറിയിക്കുകയും ചെയ്തു. ഇന്ത്യയിലേയും വിശിഷ്യ മലബാറിലെയും ഉലമാക്കളുടെ ജ്ഞാന മികവുകളേയും സംഭാവനകളേയും വിവിധ രാഷ്ട്രങ്ങളിൽ പ്രചരിപ്പിക്കുക,ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി ശൈഖ് അബൂബക്കർ അഹ്മദിന്റെ […]

‘സാഹ ശൈഖ് അബൂബക്കർ അഹ്മദ്’ ഈജിപ്തിൽ ആരംഭിച്ചു. Read More »

ഉർഫ്, കസ്റ്റംസ്: രണ്ടാമത് ശരീഅ സെമിനാർ സമാപിച്ചു.

മർകസ് ഗാർഡൻ: പ്രിസം ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജ് ലേണിംഗ്സ് സംഘടിപ്പിച്ച രണ്ടാമത് ശരീഅ സെമിനാർ മർകസ് ഗാർഡനിൽ സമാപിച്ചു. ഉർഫ്, കസ്റ്റംസ്: ഇസ്‌ലാമിൻ്റെ പ്രാദേശിക- മൗലിക ഭാവങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കപ്പെട്ട സെമിനാറിൽ ഉർഫ്, കസ്റ്റംസ്: എന്നിവ ഇസ്‌ലാമിക നിയമ സംഹിതയെ രൂപപ്പെടുത്തുന്ന വിധം ആധികാരികമായി ചർച്ച ചെയ്തു. ജാമിഅ മർകസ് സീനിയർ മുദരിസും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി മുഖ്യ അവതരണം നടത്തി സംസാരിച്ചു. ഉർഫ്: മുസ്‌ലിം രീതിയായ മോഡലുകൾ

ഉർഫ്, കസ്റ്റംസ്: രണ്ടാമത് ശരീഅ സെമിനാർ സമാപിച്ചു. Read More »

പ്രിസം ഷരീഅ സെമിനാര്‍ 24ന്; ചെറുശ്ശോല ഉസ്താദ് നേതൃത്വം നൽകും

കോഴിക്കോട്; പ്രിസം ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജ് ലേര്‍ണിംഗിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 24ന് പൂനൂര്‍ ജാമിഅ മദീനത്തുന്നൂറില്‍ വെച്ച് ഷരീഅ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഉര്‍ഫ്, കസ്റ്റംസ് എന്നിവ ഇസ്ലാമിക നിയസംഹിതയെ രൂപപ്പെടുത്തുന്നതിനെ സംബന്ധിച്ച് ആധികാരിമായി ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ ‘ഉര്‍ഫ്, കസ്റ്റംസ്: ഇസ്ലാമിന്റെ പ്രാദേശിക -മൗലിക ഭാവങ്ങള്‍’ എന്ന വിഷയത്തില്‍ സമസ്ത കേന്ദ്രമുശാവറ അംഗം ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി മുഖ്യ അവതരണം നടത്തും. ‘കസ്റ്റംസിന്റെ ഇസ്ലാമികവത്കരണ നിര്‍ണ്ണയങ്ങള്‍’ -സഈദ് നൂറാനി കൊടുവള്ളി, ‘ഫത്ഹുല്‍ മുഈനിലെ ആചാര

പ്രിസം ഷരീഅ സെമിനാര്‍ 24ന്; ചെറുശ്ശോല ഉസ്താദ് നേതൃത്വം നൽകും Read More »

നൂറാനി റിസര്‍ച്ച് സമ്മിറ്റ് സമാപിച്ചു

കോഴിക്കോട്: പ്രിസം ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റിന് കീഴില്‍ സംഘടിപ്പിച്ച നൂറാനി റിസര്‍ച്ച് സമ്മിറ്റ് സമാപിച്ചു. മര്‍ക്കസ് നോളജ് സിറ്റിയില്‍ നടന്ന സമ്മിറ്റില്‍ ഇന്ത്യയിലെയും വിദേശത്തെയും യൂണിവേഴ്സിറ്റികളില്‍ ഗവേഷക പഠനം പൂര്‍ത്തിയാക്കിയവരും ഗവേഷണം നടത്തുന്നവരുമായ പ്രിസം ഫൗണ്ടേഷന്‍ അംഗങ്ങള്‍ പങ്കെടുത്തു.സമ്മിറ്റിന്റെ ഭാഗമായി നടത്തിയ ഡോക്ടറല്‍ ഡയലോഗില്‍ ജാമിഅ മദീനത്തുന്നൂര്‍ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ചരിത്രവും വിജ്ഞാനവും വികലമാക്കപ്പെടുന്ന കാലത്ത് മൂല്യവത്തും വസ്തുതാപരവുമായ ഗവേഷണ പഠനങ്ങള്‍ നടക്കേണ്ടത് അനിവാര്യമാണെന്ന് ഡോ.

നൂറാനി റിസര്‍ച്ച് സമ്മിറ്റ് സമാപിച്ചു Read More »

Exit mobile version