ജാമിഅ മർകസ് വാർഷിക ഫൈനൽ പരീക്ഷ ഫലം: ആദ്യ മൂന്ന് റാങ്കിൽ എട്ട് നൂറാനിമാർ

നാല് കുല്ലിയകളിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ മാത്രമായി എട്ട് നൂറാനികളാണ് ഇടം പിടിച്ചിരിക്കുന്നത്. കുല്ലിയ ശരീഅയിൽ ആദ്യ മൂന്ന് റാങ്കുകളും നേടിയത് പ്രത്യേകം ശ്രദ്ധേയമായി. മർകസ് ഗാർഡൻ: ജാമിഅ മർകസുസ്സഖാഫത്തി സ്സുന്നിയ്യ വാർഷിക പരീക്ഷ ഫലത്തിൽ റാങ്കുകൾ നിലനിർത്തി വീണ്ടും നൂറാനികൾ. നാല് കുല്ലിയകളിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ മാത്രമായി എട്ട് നൂറാനികളാണ് ഇടം പിടിച്ചിരിക്കുന്നത്. കുല്ലിയ ശരീഅയിൽ ആദ്യ മൂന്ന് റാങ്കുകളും നേടിയത് പ്രത്യേകം ശ്രദ്ധേയമായി. കുല്ലിയ ശരീഅയിൽ തസ്‌ലീം നൂറാനി മാംഗ്ലൂരും ഫസ്‌ലുറഹ്മാൻ നൂറാനി […]

ജാമിഅ മർകസ് വാർഷിക ഫൈനൽ പരീക്ഷ ഫലം: ആദ്യ മൂന്ന് റാങ്കിൽ എട്ട് നൂറാനിമാർ Read More »

സി എ ഫൗണ്ടേഷൻ, ഇൻ്റർമീഡിയേറ്റ് ജനുവരി 2025: മികച്ച റിസൾട്ടുമായി ജാമിഅ മദീനതുന്നൂർ

മർകസ് ഗാർഡൻ: സി എ ഫൗണ്ടേഷൻ, ഇൻ്റർമീഡിയേറ്റ് ജനുവരി 2025ൽ മികച്ച മികച്ച റിസൾട്ടുമായി ജാമിഅ മദീനതുന്നൂർ. റഫീഖ് മോൻ നൂറാനി തൊടുപുഴയും മുഹമ്മദ് യാസീൻ ഗുലിസ്ഥാനിയും സി എ ഫസ്റ്റും സെക്കൻഡും ഗ്രൂപ്പുകൾ വിജയിച്ചു.

സി എ ഫൗണ്ടേഷൻ, ഇൻ്റർമീഡിയേറ്റ് ജനുവരി 2025: മികച്ച റിസൾട്ടുമായി ജാമിഅ മദീനതുന്നൂർ Read More »

ചരിത്ര സ്രോതസ്സുകളോടുള്ള സമീപനത്തിൽ മാറ്റം വരണം: അഭിലാഷ് മലയിൽ

കാന്തപുരം : ചരിത്ര സ്രോതസ്സുകളോട് കൂടുതൽ അടുപ്പത്തോടെയും ദൃഢതയോടെയും സമീപിക്കണമെന്ന് ചരിത്രകാരൻ അഭിലാഷ് മലയിൽ പ്രസ്താവിച്ചു. ജാമിഅ മദീനത്തുന്നൂർ ഹിസ്റ്ററി ഫെസ്റ്റിവൽ ഹിസ്റ്റോഗ്രം 2025ൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട അക്കാദമിക് സിമ്പോസിയത്തിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അഹ്ദൽ സാദാത്ത് ചെയറും ജാമിഅ മദീനത്തുന്നൂർ ഹിസ്റ്ററി ഡിപ്പാർട്ട്മെൻ്റും മലൈബാർ റിസർച്ച് സെൻ്ററുമായി സഹകരിച്ച് കാന്തപുരം ഇമാം റബ്ബാനിയിൽ വെച്ച് നടത്തിയ ദ്വിദിന ചരിത്ര ക്യാമ്പ്, മലബാർ ചരിത്രം, ചരിത്ര രചന രീതിശാസ്ത്രം, വിവിധ ആഖ്യാനങ്ങൾ, നവ ട്രെൻഡുകൾ എന്നിവ

ചരിത്ര സ്രോതസ്സുകളോടുള്ള സമീപനത്തിൽ മാറ്റം വരണം: അഭിലാഷ് മലയിൽ Read More »

ജെ. ഇ. ഇ മെയിൻ: ഉന്നത വിജയവുമായി ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥികൾ

കോഴിക്കോട്: ജെ. ഇ. ഇ മെയിൻ 2025ൽ 99.68% നേടി റബീഅത്തും 98.4% മായി ഹംസ സ്വാദിഖും ഉന്നത വിജയം കൈവരിച്ചു.റബീഅത്ത് കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പഴയകടപുറം സ്വദേശികളായ മഹ്മൂദ് ലത്വീഫി- സുമയ്യ ദമ്പതികളുടെയും ഹംസ സ്വാദിഖ് മലപ്പുറം ജില്ലയിലെ നന്നമ്പ്ര സ്വദേശികളായ അബ്ദുല്ല- മൈമൂന ദമ്പതികളുടെയും മകനാണ്. മുഹമ്മദ് റിസ്‌വാൻ, മുഫ്ലിഹ്, റൻശിദ് എന്നിവർ 94ഉം സനീഹ് 91ഉം ഉവൈസ് 90.2 ശതമാനവും മാർക്കുകൾ നേടി. വിജയികളെ ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ.

ജെ. ഇ. ഇ മെയിൻ: ഉന്നത വിജയവുമായി ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥികൾ Read More »

അൽ ഇത്ഖാൻ: ഇൻ്റർ സ്റ്റേറ്റ് ഫാക്കൾട്ടി ട്രെയിനിങ് പ്രോഗ്രാം സമാപിച്ചു

ജാമിഅ മദീനത്തുന്നൂർ ഇൻ്റർ സ്റ്റേറ്റ് ഫാക്കൾട്ടി ട്രെയിനിങ് പ്രോഗ്രാം മർകസ് ഗാർഡനിൽ സമാപിച്ചു. ജാമിഅ മദീനത്തുന്നൂർ പ്രോ- റെക്ടർ ആസഫ് നൂറാനി ഉദ്ഘാടനം നടത്തി. റെക്ടർ ടാക്കിൽ ജാമിഅ മദീനത്തുന്നൂർ മാനേജർ ഇമാം അബൂ സ്വാലിഹ് സഖാഫിയുടെ അധ്യക്ഷതയിൽ ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി സമന്വയ വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യങ്ങളും നിർമാണാത്മക രീതിശാസ്ത്രങ്ങളെയും അഭിമുഖീകരിച്ച് സംസാരിച്ചു.

അൽ ഇത്ഖാൻ: ഇൻ്റർ സ്റ്റേറ്റ് ഫാക്കൾട്ടി ട്രെയിനിങ് പ്രോഗ്രാം സമാപിച്ചു Read More »

അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസ്: ഡോ. സഹൽ നൂറാനിക്ക് അവസരം

സഊദി അറേബ്യയിൽ നടക്കുന്ന ആറാമത് അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസിൽ ഡോ. സഹൽ നൂറാനിക്ക് അവസരം ലഭിച്ചു .കോഴിക്കോട് മർകസ് യുനാനി മെഡിക്കൽ കോളേജിൽ നിന്നും ബാച്ചിലർ ഓഫ് യുനാനി മെഡിസിൻ ആൻഡ് സർജറിയിൽ പഠനം പൂർത്തീകരിച്ച ഡോ. സഹൽ നൂറാനി ജാമിഅ മദീനത്തുന്നൂർ ആദ്യ സയൻസ് ബാച്ചിലെ വിദ്യാർഥിയാണ്.

അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസ്: ഡോ. സഹൽ നൂറാനിക്ക് അവസരം Read More »

ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊൻ്റിവ്യു’25ന് പ്രൗഢ സമാപ്തി

‘വിധേയപ്പെടലിന്റെ സ്വാതന്ത്ര്യങ്ങൾ’ എന്ന പ്രമേയത്തിൽ നടന്ന ഈ വർഷത്തെ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ സമാപിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന പരിപാടികളിൽ മദീനതുന്നൂറിന്റെ നാൽപ്പതിലധികം ക്യാമ്പസുകളിൽ നിന്നുള്ള 1700 അധികം വിദ്യാർത്ഥികൾ വ്യത്യസ്ത പരിപാടികളിൽ മത്സരിച്ചു.

ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊൻ്റിവ്യു’25ന് പ്രൗഢ സമാപ്തി Read More »

ഏഴ് നൂറാനി അഡ്വക്കറ്റുമാർ കൂടി സേവന രംഗത്തേക്ക്

മർകസ് ഗാർഡൻ: നിയമ പഠനം പൂർത്തിയാക്കി കേരള ഹൈക്കോർട്ടിൽ എൻറോൾ ചെയ്ത് ഏഴ് നൂറാനി അഡ്വക്കറ്റുമാർ കൂടി സേവന രംഗത്തേക്ക്. മർകസ് ലോ കോളജിൽ നിന്നും നിയമ പഠനം പൂർത്തിയാക്കിയ അഡ്വ. ത്വാഹ അനസ് നൂറാനി അസ്സഖാഫി മാറാക്കര (s/o ഉമർ അഹ്സനി – റാബിയ), അഡ്വ. സ്വലാഹുദ്ദീൻ നൂറാനി അസ്സഖാഫി കൊയിലാണ്ടി (s/o അയ്യൂബ് സഖാഫി ടി. എ – ആമിന), അഡ്വ. സി. പി സ്വഫ്‌വാൻ നൂറാനി അസ്സഖാഫി പരപ്പനങ്ങാടി (s/o ഇബ്രാഹീം കുട്ടി

ഏഴ് നൂറാനി അഡ്വക്കറ്റുമാർ കൂടി സേവന രംഗത്തേക്ക് Read More »

സമർപ്പിത ജീവിതം, സുരക്ഷിത സ്വാതന്ത്ര്യം; പ്രമേയം ഉയർത്തിപ്പിടിച്ച് കൾച്ചറൽ ഗാല

സ്രഷ്ടാവിലേക്കുള്ള സമർപ്പിത ജീവിതം മനുഷ്യന് സുരക്ഷിതമായ സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു എന്ന പ്രമേയം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഈ വർഷത്തെ ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊൻ്റിവ്യു പരിപാടികൾ നടക്കുന്നത്. അതിൻ്റെ ഭാഗമായി നടന്ന കൾച്ചറൽ ഗാലയിൽ മദീനതുന്നൂറിന്റെ നാല്പതിലധികം ക്യാമ്പസുകളിൽ നിന്നുള്ള 1700 ൽ അധികം വിദ്യാർത്ഥികൾ അണിനിരന്നു.

സമർപ്പിത ജീവിതം, സുരക്ഷിത സ്വാതന്ത്ര്യം; പ്രമേയം ഉയർത്തിപ്പിടിച്ച് കൾച്ചറൽ ഗാല Read More »

ബ്രെയിൻ റോട്ടിനെ അതിജയിക്കാൻ സ്വയം നിയന്ത്രണം അനിവാര്യം: പാനൽ ഡിസ്കഷൻ

കൃത്രിമ ബുദ്ധിയും സമൂഹ മാധ്യമങ്ങളും മനുഷ്യനെ ബ്രെയിൻ റോട്ടിന് ഇരയാക്കുന്ന ആൽഫാ സി ജെൻ യുഗത്തിൽ സ്വയം തിരഞ്ഞെടുപ്പും നിയന്ത്രണവുമാണ് ഏക രക്ഷാമാർഗമെന്ന് പാനൽ ഡിസ്‌കഷൻ അഭിപ്രായപ്പെട്ടു.

ബ്രെയിൻ റോട്ടിനെ അതിജയിക്കാൻ സ്വയം നിയന്ത്രണം അനിവാര്യം: പാനൽ ഡിസ്കഷൻ Read More »

Exit mobile version