ജാമിഅ മർകസ് വാർഷിക ഫൈനൽ പരീക്ഷ ഫലം: ആദ്യ മൂന്ന് റാങ്കിൽ എട്ട് നൂറാനിമാർ

നാല് കുല്ലിയകളിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ മാത്രമായി എട്ട് നൂറാനികളാണ് ഇടം പിടിച്ചിരിക്കുന്നത്.

കുല്ലിയ ശരീഅയിൽ ആദ്യ മൂന്ന് റാങ്കുകളും നേടിയത് പ്രത്യേകം ശ്രദ്ധേയമായി.

മർകസ് ഗാർഡൻ: ജാമിഅ മർകസുസ്സഖാഫത്തി സ്സുന്നിയ്യ വാർഷിക പരീക്ഷ ഫലത്തിൽ റാങ്കുകൾ നിലനിർത്തി വീണ്ടും നൂറാനികൾ. നാല് കുല്ലിയകളിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ മാത്രമായി എട്ട് നൂറാനികളാണ് ഇടം പിടിച്ചിരിക്കുന്നത്. കുല്ലിയ ശരീഅയിൽ ആദ്യ മൂന്ന് റാങ്കുകളും നേടിയത് പ്രത്യേകം ശ്രദ്ധേയമായി. കുല്ലിയ ശരീഅയിൽ തസ്‌ലീം നൂറാനി മാംഗ്ലൂരും ഫസ്‌ലുറഹ്മാൻ നൂറാനി മണ്ണാർക്കാടും മുഹമ്മദ് നൂറാനി മാട്ടാനും യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. കുല്ലിയ തഫ്സീറിൽ അബ്ദുൽ ബാസിത് നൂറാനി തളിപ്പറമ്പും ഖ്വാജ മുഈനുദ്ധീൻ നൂറാനി മണ്ണാർക്കാടും കുല്ലിയ ഹദീസിൽ ഹുസ്‌നുൽ ജമാൽ നൂറാനി പുളിയക്കോടും ഹബീബ് നൂറാനി പാലക്കാടും യഥാക്രമം ഒന്ന്, മൂന്ന് സ്ഥാനങ്ങളും നേടിയപ്പോൾ ഇൽമുൽ ഇദാറയിൽ ശമ്മാസ് നൂറാനി കക്കിടിപ്പുറം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അബ്ദുൽ ബാസിത് നൂറാനി മർക്കിൻസ് ബാംഗ്ലൂരിൽ നിന്നാണ് മുഴുവൻ കോഴ്സുകളും പൂർത്തിയാക്കിയത്. മറ്റുള്ളവർ മർകസ് ഗാർഡനിൽ നിന്നാണ് ഫിനിഷിംഗ് പൂർത്തിയാക്കിയത്. മർകസ് ഗാർഡൻ, ഇസ്റ വാടാനപ്പള്ളി, ദാറുൽ ഹിദായ ഈങ്ങാപ്പുഴ, ഇമാം ശാഫി ബുസ്താനാബാദ്, ദലാഇലുൽ ഖൈറാത്ത് കക്കിടിപ്പുറം കാമ്പസുകളിൽ നിന്നാണ് ഫൗണ്ടേഷൻ, ബാച്ച്ലർ പഠനം നടത്തിയത്. വിജയികളെ ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരിയും അക്കാദമിക് കൗൺസിലും അഭിനന്ദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version