ജാമിഅ മദീനതുന്നൂർ നാലാമത് കോൺവൊക്കേഷനും ഗ്ലോബൽ നൂറാനി മീറ്റും സമാപിച്ചു

കോഴിക്കോട്: ജാമിഅ മദീനതുന്നൂർ നാലാമത് കോൺവൊക്കേഷനും ഗ്ലോബൽ നൂറാനി മീറ്റും സമാപിച്ചു. ജാമിഅ മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലത്തിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു. സാമൂഹിക നന്മ സാധ്യമാവുന്നത് നല്ല പണ്ഡിത നേതൃത്വത്തിലൂടെയാണെന്നും വൈജ്ഞാനിക സേവന രംഗത്ത് വലിയ ഇടപെടലുകൾ നടത്തുന്ന നൂറാനി, റബ്ബാനി, ഗുലിസ്താനി വിദ്യാർത്ഥികളെയും അദ്ദേഹം അഭിനന്ദിച്ചു.

സമസ്ത സെക്രട്ടറി മുഹ്യിസുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ സനദ് ദാനത്തിന് നേതൃത്വം നൽകി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൽ ഹകീം അസ്ഹരി റെക്ടർ ടോക്ക് നിർവഹിച്ചു. എസ് എസ് എഫ് ഇന്ത്യ ട്രഷറർ സുഹൈറുദ്ധീൻ നൂറാനി പ്രീസം ടോക്ക് നടത്തി. വേദിയിൽ സായിബ ഗ്രൂപ്പ് സി ഇ ഒ ജനാബ് ആമിർ ഹുസൈന് ഖാജ ഗരീബ് നവാസ് അവാർഡ് നൽകി. സമസ്ത മുശാവറ അംഗം കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കാട്ടിപ്പാറ സമാപന പ്രസംഗവും പ്രാർത്ഥനയും നിർവഹിച്ചു. ജാമിഅ മദീനതുന്നൂറിൽ നിന്ന് ബാച്ച്ലർ ഇൻ ഇസ്ലാമിക് റിവീൽഡ് നോളജ് പൂർത്തിയാക്കിയ 147 നൂറാനികൾക്കും ജാമിഅ ഫിനിഷിങ് പ്രോഗ്രാം പൂർത്തിയാക്കിയ 30 റബ്ബാനികൾക്കും ഇന്റിഗ്രേറ്റഡ് സ്റ്റഡീസ് പൂർത്തിയാക്കിയ ഗുലിസ്താനികൾക്കുമാണ് സനദ് നൽകിയത്.

സയ്യിദ് ഫാത്താഹുദ്ധീൻ ജീലാനി ലക്ഷദ്വീപ്, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി ചേളാരി, സൈനുൽ ആബിദീൻ ജമലുല്ലൈലി, നാസർ ഖമ്മാസ് അൽ യമാഹി യു എ ഇ, ജാമിഅ മദീനതുന്നൂർ ഫിഖ്ഹ് ഡിപ്പാർട്മെന്റ് എച് ഒ ഡി ഹുസൈൻ ഫൈസി കൊടുവള്ളി, മുഹ്യുദ്ധീൻ ബാഖവി, അലി അഹ്സനി എടക്കര, മുഹ്യുദ്ധീൻ സഖാഫി കാവനൂർ, മുഹ്യുദ്ധീൻ സഖാഫി താളീക്കര, കൗസർ സഖാഫി, മുൻ ഐ എസ് ആർ ഒ സൈന്റിസ്റ്റ് ഡോ. അബ്ദുൽ സലാം, എന്നിവർ പങ്കെടുത്തു. മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂസ്വാലിഹ് സഖാഫി സ്വാഗതവും ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി നന്ദിയും പറഞ്ഞു.

കോൺവൊക്കേഷന്റെ ഭാഗമായി നടന്ന ഗ്ലോബൽ നൂറാനി സംഗമം റെക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരിയുടെ അധ്യക്ഷതയിൽ സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ ഉദ്ഘടാനം ചെയ്തു. തസ്കിയ ടോക്ക്, മീഡിയേഷൻസ്, മിഡാസ് ടച്ച്, മാജിക് വാണ്ട്, റൂട്ട് മാപ്പ് തുടങ്ങിയ വ്യത്യസ്ഥ സെഷനുകളിലായി ഇരുപത് വിഷയങ്ങൾ ചർച്ച ചെയ്തു. ജാമിഅ മദീനതുന്നൂർ ഫിഖ്ഹ് ഡിപ്പാർട്മെന്റ് എച് ഒ ഡി അലി അഹ്സനി എടക്കര, ജാമിഅ അഖിദ ഡിപ്പാർട്ട്മെന്റ് എച് ഒ ഡി മുഹ്യുദ്ധീൻ സഖാഫി കാവനൂർ, തഫ്സീർ ഡിപ്പാർട്മെന്റ് എച് ഒ ഡി മുഹ്യുദ്ധീൻ സഖാഫി താളീക്കര എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

മീഡിയ കോർഡിനേറ്റർ യാസർ അറഫാത്ത് നൂറാനിയുടെ അധ്യക്ഷതയിൽ ടി എൻ പ്രതാപൻ എം പി മീഡിയേഷൻ ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നന്മയധിഷ്ഠിത മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് വിദ്യഭ്യാസത്തിന്റെയും അറിവിന്റെയും പ്രധാന ഘടകം എന്ന് അദ്ദേഹം പറഞ്ഞു. ‘സ്വപ്ന ഭവനം നിർമ്മിക്കുന്നതിലെ മിതവ്യയം’ എന്ന വിഷയത്തിൽ നടന്ന ചർച്ചക്ക് ആർക്കിടെക്റ്റ് മിദ്ലാജ് ജമീൽ നേതൃത്വം നൽകി. ഉച്ചക്ക് ശേഷം നടന്ന ടോക്ക് സീരിസിൽ നൂറുദ്ധീൻ മുസ്തഫ നൂറാനി (ലിബറലിസം ജനറിസുകളും യുക്തി ബോധവും), റാഷിദ് നൂറാനി ( LGBTQ+ ഉം ലൈംഗിക ആഭിമുഖ്യത്തിന്റെ സ്പെക്ട്രവും; കപട ശാസ്ത്ര അവകാശവാദങ്ങളെ പൊളിച്ചെഴുതുന്നു) എന്നിവർ സംസാരിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി റിസർച്ച് സൂപ്പർവൈസർ ഫൈസൽ അഹ്സനി ഉളിയിൽ (പുതിയ ക്ലാസ്റൂം മാനേജ്മെന്റ് ടെക്നിക്കുകളും; ഫലപ്രദമായ അധ്യാപന സമ്പ്രദായങ്ങൾ) മാജിക് വാണ്ട് പാനൽ ഡിസ്കഷന് നേതൃത്വം നൽകി. എൻറൂട്ട് ടു എൻലൈറ്റ്മെന്റ് സെഷനിൽ ശരീഫ് നിസാമി സംസാരിച്ചു. കാൾച്ചറൽ ഇവന്റിൽ ഫാളിൽ നൂറാനി, സഈദ് നൂറാനി എന്നിവർ സംബന്ധിച്ചു. രണ്ടാം ദിനം ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി രചിച്ച ‘അൽ മുഖാതബാത്തു നൂറാനിയ ബിൽ ഖവാഇദു റബ്ബാനിയ്യ’ കിതാബ് ദർസ് നടന്നു. “മോഡേൺ അക്കാദമിയിലെ ഇടപെടലുകൾ; മികവിന്റെ ധാർമികത” എന്ന തീമിൽ നടക്കുന്ന പാനൽ ഡിസ്കഷൻ ഡോ. റോഷൻ നൂറാനി മോഡിറേറ്റ് ചെയ്തു. സമാപന സംഗമത്തിൽ കേരള മുസ്ലിം ജമാഅത് സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി നസീഹ ടോക്ക് നിർവഹിച്ചു. സയ്യിദ് സുഹൈൽ നൂറാനി അവേലം സമാപന പ്രാർത്ഥനയും നടത്തി.

‘തമിഴ് മുസ്ലിം ജീവിതം; പാരമ്പര്യവും പ്രതീക്ഷകളും’ എന്ന പ്രമേയത്തിൽ നടന്ന പാനൽ ഡിസ്കഷൻ വെല്ലൂർ ലത്തീഫിയ്യ കോളേജ് മുൻ പ്രിൻസിപ്പൾ കെ സി അബൂബക്കർ ഹസ്റത് ഉദ്ഘാടനം ചെയ്തു. ഹാപ്പി ഹെല്പ് ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ സി പി ഷഫീഖ് ബുഖാരി കാന്തപുരം, സൈദ് ഹമീദ അറബിക് കോളേജ് ഫാകൽറ്റി അബ്ദുൽ ഗഫൂർ നൂറാനി, ഹമീദിയ്യ ഇസ്ലാമിക് സെന്റർ പൊള്ളാച്ചി ഡയറക്ടർ റാഷിദ് നൂറാനി, ഹമീദിയ്യ പൊള്ളാച്ചി മസ്ജിദ് ഇമാം ഫായിസ് നൂറാനി, മോസ്ക ഫൌണ്ടേഷൻ ചെയർമാൻ ഫയാസ് റബ്ബാനി ചെന്നൈ എന്നിവർ പാനൽ ഡിസ്കഷനിൽ സംബന്ധിച്ചു.

ഫോട്ടോ: മർകസ് ഗാർഡനിൽ നടന്ന ജാമിഅ മദീനതുന്നൂർ നാലാമത് കൺവെൻഷനിൽ സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ സനദ് ദാന പ്രഭാഷണം നിർവഹിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top