പൂനൂർ: നന്മജീവിതവും സേവനവുമാണ് മുസ്ലിം ജീവിതരീതിയെന്ന് ഖിദ്മ പാനൽ ഡിസ്കഷൻ അഭിപ്രായപ്പെട്ടു. അജ്മീർ ഖ്വാജയടക്കമുളള സ്വൂഫികൾ സ്വീകരിച്ച ഈ ജീവിതരീതിയാണ് ബഹുസ്വര ഇന്ത്യയിൽ വർത്തമാന സാഹചര്യത്തിലും അഭികാമ്യമായത്. സ്വത്വം നിലനിർത്തിക്കൊണ്ടുള്ള പരസ്പരമുള്ള തിരിച്ചറിവും കൊടുക്കലുകളും സജീവമാകണമെന്ന് വിലയിരുത്തി. ‘സൂഫിസവും ബഹുസ്വരതയും: ഖ്വാജയുടെ രാഷ്ട്രീയവും വർത്തമാന ഇന്ത്യൻ സാഹചര്യവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ ഡോ. ഹുസൈൻ രണ്ടത്താണി, ശഫീഖ് ബുഖാരി കാന്തപുരം, ഉമൈർ ബുഖാരി ചെറുമുറ്റം, ജമാൽ നൂറാനി അടിവാരം എന്നിവർ സംസാരിച്ചു.മർകസ് ഗാർഡൻ ഉർസെ അജ്മീരിൻ്റെ ഭാഗമായി നാദി ദഅവ സ്റ്റുഡൻസ് യൂണിയൻ സംഘടിപ്പിക്കുന്ന അക്കാദമിക് കോൺഫറൻസിൻ്റെ ഭാഗമായി നടന്ന സംഗമത്തിൽ ആസഫ് നൂറാനി, ടി.പി.അബ്ദുസമദ് ചേപ്പാല, സലീം മടവൂർ, ഡോ. മുഹമ്മദലി മാടായി, കെ.കെ അബ്ദുള്ള മാസ്റ്റർ പോയിമഠം, എ.കെ. അബ്ദുൽ ജബ്ബാർ മാസ്റ്റർ കാന്തപുരം തുടങ്ങിയവർ സംബന്ധിച്ചു. വാസ്വിൽ മുജീബ് സ്വാഗതവും അനസ് ഒളവട്ടൂർ നന്ദിയും പറഞ്ഞു. ഇന്ന് നടക്കുന്ന അക്കാദമിക് സെമിനാറിൽ ‘ഖ്വാജയും ചിസ്തീ ആത്മീയ സരണിയും: പാരമ്പര്യത്തിൻ്റെ സമകാലിക പര്യവേക്ഷണം’ എന്ന പ്രമേയത്തിൽ അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലായി ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും. മൂന്ന് പാനലുകളിലായി നടക്കുന്ന സെഷനിൽ റമളാൻ അബൂബക്കർ നൂറാനി, മുതവക്കിൽ നൂറാനി, ഇംതിയാസ് നൂറാനി എന്നിവർ പ്രബന്ധങ്ങൾ അവലോകനം ചെയ്യും.ഉച്ചയ്ക്ക് ശേഷം നടക്കുന്ന സ്കോളർ ഡിസ്കോഴ്സിൽ സയ്യിദ് ഹാശിം നൂറാനി, ശമീം കൈപ്പങ്കര, ഫവാസ് പതിമങ്കലം എന്നിവർ വിവിധ വിഷയങ്ങളിലായി അക്കാദമിക് ടോക്ക് നടത്തും. ജുമുഅക്ക് ശേഷം നടക്കുന്ന ഖത്മുൽ ഖുർആൻ സംഗമത്തിന് സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി ചേളാരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് എന്നിവർ നേതൃത്വം നൽകും. തുടർന്ന് ‘ഇന്ത്യയിലെ ഗ്രാമീണ- നഗര സംസ്കാരിക അനുഭവങ്ങൾ’ എന്ന വിഷയത്തിൽ നടക്കുന്ന ഖിദ്മ ഡയലോഗിൽ ജഅഫർ നൂറാനി ബാംഗ്ലൂർ, ശിഹാബുദ്ധീൻ നൂറാനി കൊടക്, ഫാളിൽ നൂറാനി ദേവതിയാൽ എന്നിവർ ഫീൽഡ് അനുഭവങ്ങൾ പങ്കുവെക്കും. വൈകുന്നേരം ആരംഭിക്കുന്ന മിസ്കുൽ ഖിതാമിൽ ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാർ,സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്റാഹിമുൽ ഖലീൽ അൽ ബുഖാരി, സയ്യിദ് മെഹ്ദി മിയാ ചിശ്തി അജ്മീർ, കർണാടക സ്പീക്കർ യു. ടി ഖാദർ, ഡോ. എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി തുടങ്ങിയവർ സംബന്ധിക്കും.ഫോട്ടോ: മർകസ് ഗാർഡൻ ഉർസെ അജ്മീർ പാനൽ ഡിസ്കഷന് ഡോ. ഹുസൈൻ രണ്ടത്താണി നേതൃത്വം നൽകുന്നു
നന്മജീവിതവും സേവനവുമാണ് മുസ്ലിം ജീവിതരീതി: ഖിദ്മ പാനൽ ഡിസ്കഷൻ

