കോഴിക്കോട്: ജർമ്മനിയിലെ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസ് ഡ്രസ്ഡന്‍ (HTM Dresden) സംഘടിപ്പിക്കുന്ന നാലാമത് സമ്മർ സ്കൂളിൽ അസ്ലം നൂറാനി ഒളവട്ടൂർ യോഗ്യത നേടി. ആർക്കിയോളജിയിലെ ജിയോ സയൻസിന്റെയും കമ്പ്യൂട്ടേഷണൽ രീതികളുടെയും സാധ്യതകൾ എന്ന വിഷയത്തിൽ നടത്തപ്പെടുന്ന പ്രോഗ്രാം വെർച്ചൽ ആയാണ് സംവിധാനിച്ചിട്ടുള്ളത്. ആർക്കിയോളജിയുടെ ടെക്നോളജിയുമായുള്ള സമന്വയമാണ് പ്രോഗ്രാം ലക്ഷ്യം വെക്കുന്നത്. ഡിജിറ്റൽ ആർക്കിയോളജി, റിമോട്ട് സെൻസിംഗ്, ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (GIS), 3ഡി ഡോക്യുമെൻ്റേഷൻ തുടങ്ങി മേഖലകളിൽ പ്രത്യേക പരിശീലനങ്ങൾ പ്രോഗ്രാമിൻ്റെ ഭാഗമായുണ്ടാകും.
നേരത്തെ ചെന്നൈ ഇൻസ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസ് സംഘടിപ്പിച്ച കമ്പ്യൂട്ടേഷണൽ എപ്പിഗ്രഫിയെക്കുറിച്ചുള്ള വർക്ഷോപ്പിലും ഐ ഐ ടി ഗാന്ധിനഗർ സംഘടിപ്പിച്ച ആർക്കിയോളജിയിലെ മെറ്റൽ കാസ്റ്റിംഗ് ലോസ്റ്റ്- വാക്സ് ടെക്നിക്കുകളെക്കുറിച്ചുള്ള വർക്ക്ഷോപ്പിലും പങ്കെടുത്തിരുന്നു. കൾച്ചറൽ ഹെറിറ്റേജ് സംരക്ഷിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് കൗൺസിലും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ദുർഹാം യൂണിവേഴ്സിറ്റിയും ലൈസസ്റ്റർ യൂണിവേഴ്സിറ്റിയും സംയുക്തമായി ഡിസൈൻ ചെയ്ത റിമോട്ട് സൻസിംഗ് സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. നിലവിൽ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കർണാടകയിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹിസ്റ്ററി ആൻഡ് ആർക്കിയോളജിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്. മലപ്പുറം ജില്ലയിലെ തെക്കെ ചാലിൽ ഹാഫിള് അബ്ദുൽ ഗഫൂർ നിസാമി – സൽമത്ത് ദമ്പതികളുടെ മകനാണ്. 2022- 23 അക്കാദമിക് ഇയറിൽ ജാമിഅ മദീനത്തൂന്നൂർ പതിനാറാം ബാച്ചിലാണ് ഇസ്ലാമിക് സ്റ്റഡീസ് & റിവീൽഡ് നോളജ് കോഴ്സ് പൂർത്തിയാക്കിയത്. ജാമിഅ മദീനതുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും അകാദമിക് കൗൺസിലും പ്രത്യേകം അഭിനന്ദിച്ചു.
ജർമ്മനിയിലെ ഡ്രസ്ഡന്‍ യൂണിവേഴ്സിറ്റി സമ്മർ സ്കൂളിൽ യോഗ്യത നേടി അസ്ലം നൂറാനി ഒളവട്ടൂർ

