പൂനൂർ :- ജാമിഅ മദീനതുന്നൂർ നാദി ദഅവ സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിച്ച ദ്വിദിന ‘എൻഗേജ്’ ഇംഗ്ലീഷ് പബ്ലിക് സ്പീക്ക് വർക്ക്ഷോപ് സമാപിച്ചു.
വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പ്രഭാഷണ-സംവാദന ശേഷിയെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തിൽ നടന്ന പരിപാടിയിൽ പ്രമുഖ പബ്ലിക് സ്പീക്കേഴ്സ് സംബന്ധിച്ചു.
വ്യായാഴ്ച്ച വൈകീട്ട് ആരംഭിച്ച പ്രഥമ സെഷനിൽ സുഹൈൽ പട്ടാമ്പി (ഫൗണ്ടർ, ബ്രിട്ടീഷ് ഇംഗ്ലീഷ് അക്കാദമി) വുദ്യാർഥികളുമായി സംവദിക്കും. വെള്ളിയാഴ്ച നടന്ന വിവിധ സെഷനുകൾക്ക് വിത്യസ്ത വിഷയങ്ങളിലായി ഫാരിസ് ബിൻ അഷ്റഫ് (കോ ഫൗണ്ടർ, ഇംഗ്ലീഷ് റൂട്ട്മീ), ഡോ. മൻസൂർ അലി (ഡയറക്ടർ, എജു ഓപ്പറേഷൻ, യു. എസ്. എ), അമീർ ഹസ്സൻ ഓസ്ട്രേലിയ (ഇന്റർ നാഷണൽ സ്കൂൾ, കൺസൽട്ടന്റ്), എന്നിവർ നേതൃത്വം നൽകി.
രണ്ടു ദിവസം നീണ്ടു നിന്ന വർക്ക്ഷോപ്പിൽ ജാമിഅ മദീനത്തൂന്നൂർ നാല്പതിലധികം ക്യാമ്പസുകളിൽ നടന്ന ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ വിജയികളായ വിദ്യാർഥികളാണ് പങ്കെടുത്തത്. ക്ലോസിങ് സെഷനിൽ ജാമിഅ മദീനതുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി ക്ലോസിംഗ് നോട്ട് കൈമാറുകയും വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ വിതരണം നടത്തുകയും ചെയ്തു. സംഗമത്തിൽ മർകസ് ഗാർഡൻ മാനേജർ അബൂ സാലിഹ് സഖാഫി, ജാമിഅ മദീനത്തുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി വരപ്പാറ തുടങ്ങിയവർ സംബന്ധിച്ചു. ശാഹിദ് വെന്നിയൂർ സ്വാഗതവും റാസി മംഗ്ലൂർ നന്ദിയും അറിയിച്ചു
ഫോട്ടോ: ‘എൻഗേജ്’ ഇംഗ്ലീഷ് സ്പീക്കിംഗ് വർക്ക്ഷോപ്പിൽ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി വിദ്യാർത്ഥികളുമായി സംവദിക്കുന്നു.

