കൊച്ചി: കേരള, തമിഴ്നാട്, കര്‍ണാടക ഹൈക്കോടതികളില്‍ നിന്നും എൻറോൾ ചെയ്ത് ജാമിഅ മദീനത്തുന്നൂർ 21 പൂർവ്വ വിദ്യാർത്ഥികൾ കൂടി കര്‍മരംഗത്തേക്ക്. കോഴിക്കോട് മർകസ് നോളജ് സിറ്റിയിലെ മർകസ് ലോ- കോളേജിൽ നിന്നാണ് ഇവർ നിയമ പഠനം പൂർത്തിയാക്കിയത്. ഇതിനോടകം നൂറോളം പൂർവ്വ വിദ്യാർത്ഥികൾ അഭിഭാഷകരായി നിയമ സേവനം ചെയ്തുവരുന്നു. ഈ വർഷം എൻറോൾ ചെയ്ത മുഹമ്മദ് റാഫി, ഉമൈർ അബ്ദുള്ള, നിഹാൽ നൗഫൽ, മുഹമ്മദ് കുഞ്ഞി, ത്വഹാ മുസമ്മിൽ, മുഹീനുദ്ധീൻ (ദാറുൽ ഹിദായ ഈങ്ങാപുഴ) അദ്നാൻ അബ്ദുള്ള, നൂറു മുഹമ്മദ്, ഉവൈസ് (ഇമാം ശാഫി ബുസ്ഥാനബാദ്) മുഹമ്മദ് അസ്ലഹ്, മുഹമ്മദ് അദ്നാൻ, മശ്ഹൂദ് റഹ്മാൻ (ശുഹദാ ക്യാമ്പസ് ഓമാനൂർ) മുഹമ്മദ് സ്വബാഹ്, മൻസൂർ അലി (ജമലുല്ലൈലി ചേളാരി) മുഹമ്മദ് സഫ്വാൻ, മുഹമ്മദ് ആസിം (മർക്കസുൽ ബിലാൽ ചെരിപ്പൂർ) സബൂർ അലി ഖാൻ, മുഹമ്മദ് ആഷിഫ് (അൽമുനവ്വറ കൊല്ലം) മുഹമ്മദ് ഇർഷാദ്, ഹിഷാം (മൻഹജ് പാനൂർ) മുഹമ്മദ് ഫയാസ് (അൽ സഹ്റ വയനാട്) എന്നിവർ ജാമിഅ മദീനത്തുന്നൂറിൻ്റെ വിവിധ കാമ്പുസുകളിൽ നിന്നാണ് ഫൗണ്ടേഷൻ ഇൻ ഇസ്ലാമിക് സ്റ്റഡീസ് പൂർത്തിയാക്കിയത്. വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ അഡ്വാൻസഡ് സ്റ്റഡീസ് (വിറാസ്) ൽ നിന്നാണ് ഇവർ ബാച്ച്ലർ ഇൻ ഇസ്ലാമിക് സ്റ്റഡീസ് പൂർത്തിയാക്കിയത്. പുതിയ അഭിഭാഷകരെ ജാമിഅ മദീനതുന്നൂർ ജാമിഅ മദീനതുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും അകാദമിക് കൗൺസിലും പ്രത്യേകം അഭിനന്ദിച്ചു.
ഹൈക്കോടതികളിൽ എൻറോൾ ചെയ്ത് ജാമിഅ മദീനത്തുന്നൂർ പൂർവ്വ വിദ്യാർത്ഥികൾ

