ഇന്റർ ക്യാമ്പസ്‌ ഫെസ്റ്റിൽ മികച്ച നേട്ടവുമായി ഇമാം റബ്ബാനി

പൂനൂർ: മർകസ് ഗാർഡനിൽ നടന്ന ജാമിഅ മദീനതുന്നൂർ ഇന്റർ കാമ്പസ്‌ ലൈഫ് ഫെസ്റ്റിവൽ റെന്റിവ്യൂ’23 ൽ പ്രീമിയർ, സബ് ജൂനിയർ, ജൂനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലും മിന്നും വിജയം നേടി ഇമാം റബ്ബാനി. സബ് ജൂനിയർ വിഭാഗം ഓവറോൾ ചാമ്പ്യന്മാരും പ്രീമിയർ, ജൂനിയർ വിഭാഗം ഫസ്റ്റ് റണ്ണർ അപ്പ് വിജയികളുമായി.

ജാമിഅ മദീനതുന്നൂറിന് കീഴിൽ കേരളത്തിലെ ഇരുപത്തൊന്നിലേറെ കാമ്പസുകളിൽ നിന്നും 175 മത്സര ഇനങ്ങളിൽ ആയിരത്തിലധികം വിദ്യാർത്ഥികളിൽ നിന്നുമാണ് വിദ്യാർത്ഥികൾ ഈ നേട്ടം കൈവരിച്ചത്. വിജയികളെ ജാമിഅ മദീനത്തുന്നൂർ പ്രൊ റെക്ടർ ആസഫ് നൂറാനി,ഇമാം റബ്ബാനി പ്രിൻസിപ്പൽ ഇർഷാദ് നൂറാനി, ഉസ്താദ്മാരായ യൂനുസ് അഹ്സനി, സ്വാലിഹ് അഹ്സനി, സയ്യിദ് ജുനൈദ് സുറൈജി അസ്സഖാഫി, മുതവക്കിൽ നൂറാനി,മാനേജ്മെന്റ് പ്രതിനിധികൾ അഭിനന്ദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top