അൽ ഇത്ഖാൻ: ഇൻ്റർ സ്റ്റേറ്റ് ഫാക്കൾട്ടി ട്രെയിനിങ് പ്രോഗ്രാം സമാപിച്ചു

മർകസ് ഗാർഡൻ: ജാമിഅ മദീനത്തുന്നൂർ ഇൻ്റർ സ്റ്റേറ്റ് ഫാക്കൾട്ടി ട്രെയിനിങ് പ്രോഗ്രാം മർകസ് ഗാർഡനിൽ സമാപിച്ചു. ജാമിഅ മദീനത്തുന്നൂർ പ്രോ- റെക്ടർ ആസഫ് നൂറാനി ഉദ്ഘാടനം നടത്തി. റെക്ടർ ടാക്കിൽ ജാമിഅ മദീനത്തുന്നൂർ മാനേജർ ഇമാം അബൂ സ്വാലിഹ് സഖാഫിയുടെ അധ്യക്ഷതയിൽ ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി സമന്വയ വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യങ്ങളും നിർമാണാത്മക രീതിശാസ്ത്രങ്ങളെയും അഭിമുഖീകരിച്ച് സംസാരിച്ചു.

രണ്ട് ദിവസങ്ങളിലായി നടന്ന ട്രെയിനിങ് പ്രോഗ്രാമിലെ വിവിധ സെഷനുകളിൽ
ഹനഫി മദ്ഹബിൻ്റെ അടിസ്ഥാനങ്ങൾ, പ്രായോഗികതകൾ എന്ന വിഷയത്തിൽ ഡോ. അബ്ദുൽ ഹക്കീം സഅദി കരുനാഗപ്പള്ളിയും അധ്യാപനത്തിലെ നവീകരണങ്ങൾ എന്ന വിഷയത്തിൽ ഡോ. ഫൈസൽ അഹ്സനി ഉളിയിലും യുവ മനസ്സിനെ തിരിച്ചറിയേണ്ട വിധം എന്ന വിഷയത്തിൽ ശഹീർ ഫാളിലിയും തർബിയത്തിൻ്റെ സൗന്ദര്യം എന്ന വിഷയത്തിൽ ഉസ്താദ് മുഹ്‌യുദ്ദീൻ സഖാഫി തളീക്കരയും വിഷയാവതരണം നടത്തി സംസാരിച്ചു. ഇൻസ്റ്റിറ്റ്യൂഷണൽ മാനേജ്മെൻ്റ്& ഡോക്യുമെൻ്റേഷൻ, സിലബസ് റിവ്യൂ എന്നീ വിഷയത്തെ അധികരിച്ച് നടന്ന ചർച്ചകൾക്ക് സയ്യിദ് ത്വാഹ നൂറാനി, ജ്അ്ഫർ നൂറാനി നേതൃത്വം നൽകി.

കേരളേതര സംസ്ഥാനങ്ങളിലെ വിവിധ ജാമിഅ മദീനത്തുന്നൂർ ക്യാമ്പസുകളിൽ നിന്നുമുള്ള അധ്യാപകർ, സ്ഥാപന മേധാവികൾ പങ്കെടുത്തു. നുഅ്മാൻ നൂറാനി സ്വാഗതവും ജ്അ്ഫർ നൂറാനി നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top