പൂനൂർ: അഖില കേരള – ദക്ഷിണ കന്നട ഖുർആൻ പാരായണ മത്സരത്തിൽ മദീനതുന്നൂർ വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം. കാസർഗോഡ് ദാറുൽ ഹുനഫാ തഹ്ഫീദുൽ ഖുർആൻ കോളേജ് സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരത്തിൽ ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥി ഹാഫിള് മുഹമ്മദ് അഖ്ദസിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. കേരള – കർണാടക സംസ്ഥാനങ്ങളിലെ ഓഡിഷൻ റൗണ്ട് വിജയികളായ മുപ്പതോളം മത്സരാർത്ഥികളിൽ നിന്നും വിജയിയായ അഖ്ദസ് മുപ്പതിനായിരം രൂപയും പ്രശസ്തി പത്രത്തിനും അർഹനായി.
കോഴിക്കോട് ഓമശ്ശേരി ഷംസുദ്ദീൻ – ഫാത്തിമ ദമ്പതികളുടെ മകനാണ്. കാരന്തൂർ ജാമിഅ മർക്കസിൽ നിന്നും പഠനം പൂർത്തിയാക്കിയ ഹാഫിള് മുഹമ്മദ് അഖ്ദസ് ജാമിഅ മദീനതുന്നൂർ ഒന്നാം വർഷ വിദ്യാർത്ഥിയാണ്. വിദ്യാർത്ഥിയെ ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.
ഫോട്ടോ: മർകസ് ഗാർഡൻ ഉർസേ അജ്മീറിന്റെയും ജാമിഅ മദീനതുന്നൂർ കോൺവൊക്കേഷന്റെയും വേദിയിൽ വിദ്യാർത്ഥിക്ക് എക്കമൗണ്ട് ബിൽഡർസ് മാനേജിങ് ഡയറക്ടർ യഹ്യ സഖാഫി ഉപഹാരം നൽകുന്നു

