മർകസ് ഗാർഡൻ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ (NEET) ഉന്നത റാങ്കുകൾ കരസ്ഥമാക്കി ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥികൾ. 720 ൽ 706 മാർക്ക് നേടി ഹാഫിസ് മുഹമ്മദ് ശാഫി ആൾഇന്ത്യ റാങ്കിംഗിൽ 688 ഒബിസി കറ്റഗറിയിൽ 249ാം റാങ്കും കരസ്ഥമാക്കി. ജാമിഅ മദീനത്തുന്നൂർ ബൈത്തുൽ ഇസ്സയിൽ ബാച്ച്ലർ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. കോഴിക്കോട് ജില്ലയിലെ നടമൽപൊയിൽ സ്വദേശികളായ അഹമദ് കുട്ടി- മൈമൂന ദമ്പതികളുടെ മകനാണ് ഹാഫിസ് മുഹമ്മദ് ശാഫി. ദിഹ്ലിസ് വേൾഡ് സ്കൂളിലെ മുഹമ്മദ് അൽത്വാഫ് കെ.വി. 675 മാർക്ക് നേടി റാങ്കിന് അർഹനായിട്ടുണ്ട്. ബൈത്തുൽ ഇസ്സയിലെ തന്നെ ബാച്ച്ലർ ആദ്യ വർഷ വിദ്യാർത്ഥികളായ ഹാഫിസ് മുഹമ്മദ് ശിബിലിയും മുഹമ്മദ് മിദ്ലാജും ആൾ ഇന്ത്യ റാങ്കിംഗിൽ യഥാക്രമം 5298, 2688ഉം ഒബിസി കാറ്റഗറിയിൽ 2055, 11731ാം റാങ്കും കരസ്ഥമാക്കുകയുണ്ടായി. വിജയികളെ ജാമിഅ മദീനതുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും അകാദമിക് കൗൺസിലും പ്രത്യേകം അഭിനന്ദിച്ചു.
നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥികൾ

