പൂനൂർ| ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി അഹ്മദുൽ ബദവി എൻ എം എം എസ് നാഷണൽ സ്കോളർഷിപ്പിന് അർഹനായി. നിലവിൽ ജാമിഅ മദീനത്തുനൂറിന് കീഴിൽ ജൂനിയർ സ്കൂൾ വിഭാഗമായ സ്കൂൾ ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ, ബൈത്തുൽ ഇസ്സ ക്യാമ്പസിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അഹ്മദുൽ ബദവി. എളേറ്റിൽ വട്ടോളിയിലെ എം ജെ യിലാണ് സ്കൂൾ പഠനം. ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. അഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി അഭിനന്ദിച്ചു. എറണാകുളം സ്വദേശികളായ ബഷീർ ഷഹനാസ് ദമ്പതികളുടെ മകനാണ് അഹ്മദുൽ ബദവി.
ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ വിദ്യാർത്ഥിക്ക് നാഷണൽ സ്കോളർഷിപ്പ്

