പൂനൂർ: “ഉയിരു തേടും ഊരുകൾ” പുസ്തകത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു. ജാമിഅ മദീനത്തുന്നൂർ 16ാം ബാച്ച് വിദ്യാർത്ഥികൾ നടത്തിയ തമിഴ്നാട് രിഹ്‌ല’43 യാത്രയാണ് പുസ്തകമാവുന്നത്. തമിഴ് നാടിന്റെ നല്ല നാളെയെ ലക്ഷ്യം കണ്ട് നൂറോളം വരുന്ന വിദ്യാർത്ഥികൾ ചെറു സംഘങ്ങളായി തമിഴ്നാടിന്റെ വ്യത്യസ്ത ദേശങ്ങളിലൂടെ നടത്തിയ യാത്രയാണ് രിഹ്‌ല’43. ഇനിയും വെളിച്ചമെത്തേണ്ട ദേശങ്ങളിൽ ഒരു മുസ്‌ലിം പണ്ഡിതദൗത്യത്തിന്റെ രൂപരേഖയായും പ്രശോഭിതമായിരുന്ന തമിഴ് നാടിന്റെ വീണ്ടെടുപ്പിലേക്കുള്ള ചവിട്ടുപടിയായും കൃതി മാറുമെന്ന് എഡിറ്റർ ബോർഡ് അറിയിച്ചു.
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ തമിഴ്നാട് അനുഭവങ്ങളും വീണ്ടെടുപ്പിന്റെ വാക്യങ്ങളും പുസ്തകത്തെ സവിശേഷമാക്കുന്നു.
‘ഖിദ്മ : എ ലൈഫ് വർത്ത് ലിവിങ് ‘ എന്ന പ്രമേയത്തിൽ ഫെബ്രുവരി ഒന്ന് മുതൽ അഞ്ചുവരെ പൂനൂർ മർകസ് ഗാർഡനിൽ നടക്കുന്ന ജാമിഅ മദീനതുന്നൂർ കോൺവൊക്കേഷൻ ഉറൂസെ അജ്മീർ വേദിയിൽ പുസ്തകം പ്രകാശിതമാവും. ഗ്ലോക്കൽ മീഡിയ പുബ്ലിക്കേഷനിലൂടെ പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിന് 100 രൂപയാണ് മുഖവില. പ്രീ ബുക്കിംഗ് ചെയ്യുന്നവർക്ക് 70 രൂപക്ക് പുസ്തകം ലഭിക്കും. പ്രീ ബുക്കിങ്ങിനായി 7034633698 നമ്പറിലേക്ക് ബന്ധപ്പെടുക

