ബുലൻദേ ഖ്വാജ; മർകസ് ഗാർഡൻ ഉർസെ അജ്മീറിന് പതാക ഉയർന്നു

പൂനൂർ: ബുലൻദേ ഖ്വാജ മർകസ് ഗാർഡൻ ഉർസെ അജ്മീറിന് പതാക ഉയർന്നു. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം പതാക ഉയർത്തി. സംഗമത്തിൽ മുഹ‌യിദ്ദീൻ സഖാഫി കാവനൂർ, മുഹ‌യിദ്ദീൻ സഖാഫി തളീക്കര, നാസർ സഖാഫി പൂനൂർ, സി.കെ അബ്ദുൽ അസീസ് ഹാജി, അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു. നൗഫൽ നൂറാനി സ്വാഗതവും അബൂ സ്വാലിഹ് സഖാഫി നന്ദിയും പറഞ്ഞു.

രാത്രി നടക്കുന്ന ഓപണിങ് സെഷനിൽ കേന്ദ്ര മുശാവറ അംഗം അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ ഉർസെ അജ്മീർ പരിപാടികളുടെ ഉദ്ഘാടനം നിർഹിക്കും. ജാമിഅ മദീനതുന്നൂർ സീനിയർ ഫാക്കൽറ്റി മുഹ്‌യിദ്ദീൻ സഖാഫി തളീക്കരയുടെ അദ്ധ്യക്ഷതയിൽ ഹുസൈൻ ഫൈസി കൊടുവള്ളി പ്രാർത്ഥന നിർവഹിക്കും. സംഗമത്തിൽ മുത്വലിബ് നൂറാനി ആമുഖ പ്രഭാഷണവും ലുഖ്മാനുൽ ഹകീം സഖാഫി പുല്ലാര മുഖ്യപ്രഭാഷണവും നടത്തും. എം പി സി ആറ്റക്കോയ തങ്ങൾ മലോറം, എ കെ കട്ടിപ്പാറ, സി കെ അസീസ് ഹാജി, ഡോ. മുഹമ്മദ് അസ്ഹരി, ടി.എ മുഹമ്മദ് അഹ്സനി, സഈദ് നൂറാനി, അബ്ദുറഹ്മാൻ സഖാഫി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കും.

രണ്ടാം ദിവസമായ നാളെ ഉച്ചയ്ക്ക് ആരംഭിക്കുന്ന ശരീഅ സെമിനാറിൽ സമസ്ത താമരശ്ശേരി താലൂക്ക് പ്രസിഡൻ്റ് ബീരാൻ കുട്ടി ഫൈസി ഏകരൂൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. മർകസ് ഗാർഡൻ സീനിയർ ഫാക്കൽറ്റിയും സമസ്ത അരീക്കോട് മേഖല സെക്രട്ടറിയുമായ മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ ഉദ്ഘാടനം നിർവ്വഹിക്കും. ‘സൂഫി കലാ- സംഗീതങ്ങളുടെ ആസ്വാദന സൗന്ദര്യം: സാധ്യതയും പരിമിതിയും’ എന്ന വിഷയത്തിൽ ജാമിഅ മർകസ് മുദരിസ് മുഹ്‌യിദ്ദീൻ സഅദി കാമിൽ സഖാഫി കൊട്ടുക്കര വിഷയാവതരണം നടത്തും. മദീനത്തുന്നൂർ അലുംനി പ്രിസം ഫൗണ്ടേഷൻ സംഘിപ്പിക്കുന്ന സെമിനാറിൽ മർകസുൽ ഹിദായ കൊട്ടമുടി മുദരിസായ ശിഹാബ് നൂറാനി കൊടക് (വർത്തമാന സമാഅ്: രീതികൾ, പ്രയോഗങ്ങൽ), താത്തൂർ ജുമുഅ മസ്ജിദ് മുദരിസ് അർഷാദ് നൂറാനി കൂത്തുപറമ്പ് (സമാഇൻ്റെ കർമ്മ ശാസ്ത്രം), ജാമിഅ മർകസ് മുദരിസ് റാസി നൂറാനി തിരൂരങ്ങാടി (ഗാനം: ഇനങ്ങളും ശൈലികളും), ഇമാം റബ്ബാനി കാന്തപുരം മുദരിസ് മുതവക്കിൽ നൂറാനി പടിക്കൽ (തസ്വവ്വുഫിലെ കലാ-സംഗീതങ്ങൾ), ബൈതുൽ ഇസ്സ നരിക്കുനി മുദരിസ് യാസീൻ സിദ്ദീഖ് നൂറാനി അരീക്കോട് (തസവ്വുഫും സമാഉം: ബന്ധങ്ങളുടെ പാരസ്പര്യം), മസ്ജിദുൽ ഫത്ഹ് കൊണ്ടോട്ടി മുദരിസ് നാഫിഅ് നൂറാനി വെളിമണ്ണ (സമാഇൻ്റെ ഉത്ഭവവും വികാസ ഘട്ടങ്ങളും) തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സംഗമത്തിൽ മുജ്‌തബ നൂരാനി സ്വാഗതവും മർസൂഖ് നൂറാനി നന്ദിയും അറിയിക്കും.

രാത്രി 7 മണിക്ക് നടക്കുന്ന ജൽസത്തുൽ വഅള് സംഗമത്തിൽ ജാമിഅ മദീനതുന്നൂർ സീനിയർ ഫാക്കൽറ്റി അലി അഹ്സനി എടക്കരയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് മശ്ഹൂർ ആറ്റക്കോയ തങ്ങൾ പ്രാർഥന നിർവഹിക്കും. ഇർഷാദ് നൂറാനി ഉള്ളണം മുഖ്യ പ്രഭാഷണം നിർവഹിക്കും. തുടർന്ന് നടക്കുന്ന ഖവ്വാലി ഇശൽ വിരുന്നിന് കോയ കാപ്പാട് & ടീം നേതൃത്വം നൽകും. സംഗമത്തിൽ സലാം സഖാഫി സ്വാഗതവും സലാം പി. എ നന്ദിയും പറയും.

ഫെബ്രുവരി 1 വ്യായാഴ്ച്ച വൈകുന്നേരം നടക്കുന്ന പാനൽ ചർച്ചയ്ക്ക് ഡോ. ഹുസൈൻ രണ്ടത്താണി നേതൃത്വം നൽകും. നൗഫൽ നൂറാനി പള്ളിക്കൽ ആമുഖഭാഷണം നടത്തും.
‘സൂഫിസവും ബഹുസ്വരതയും: ഖ്വാജയുടെ രാഷ്ട്രീയവും വർത്തമാന ഇന്ത്യൻ സാഹചര്യവും’ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ഉമൈർ ബുഖാരി ചെറുമുറ്റം, ശഫീഖ് ബുഖാരി കാന്തപുരം, ജമാൽ നൂറാനി അടിവാരം എന്നിവർ സംസാരിക്കും.

   രാത്രി ഏഴ് മണിക്ക് ആരംഭിക്കുന്ന മദനീയം ആത്മീയ സംഗമത്തിന് അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകും. സംഗമത്തിൽ സയ്യിദ് അബ്ദുലത്തീഫ് അഹ്ദൽ അവേലം അധ്യക്ഷത വഹിക്കും.

        'അജ്മീർ ഖാജയും ചിശ്തിയ്യയുടെ ആത്മീയ പൈതൃകവും' എന്ന വിഷയത്തിൽ ഫെബ്രുവരി രണ്ട് വെള്ളിയാഴ്ച്ച രാവിലെ നടക്കുന്ന സെമിനാറിൽ അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലായി ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ആസഫ് നൂറാനി ഇൻട്രോടെക്ടറി ടോക്ക് നടത്തും. സെഷനിൽ റമളാൻ അബൂബക്കർ നൂറാനി, മുതവക്കിൽ നൂറാനി, ഇംതിയാസ് നൂറാനി എന്നിവർ പ്രബന്ധങ്ങൾ അവലോകനം ചെയ്യും.

         അന്നേ ദിവസം ഉച്ചക്ക് ശേഷം നടക്കുന്ന അക്കാദമിക് ടോക്കിൽ സയ്യിദ് ഹാശിം നൂറാനി, ശമീം കൈപ്പങ്കര, ഫവാസ് പതിമങ്കലം എന്നിവർ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികളുമായി സംവദിക്കും. തുടർന്ന് നടക്കുന്ന ഖിദ്മ ഡയലോഗിൽ 'ഇന്ത്യയിലെ ഗ്രാമീണ- നഗര സംസ്കാരിക അനുഭവങ്ങൾ' എന്ന വിഷയത്തിൽ ജമാൽ നൂറാനി ബാംഗ്ലൂർ, ശിഹാബുദ്ധീൻ നൂറാനി കൊടക്, ഫാളിൽ നൂറാനി ദേവതിയാൽ എന്നിവർ നേരനുഭവങ്ങൾ പങ്കുവെക്കും.

രാത്രി 7 മണിക്ക് നടക്കുന്ന Zee que കോൺവെക്കേഷനിൽ സയ്യിദ് എം.ഡി.എസ് ആറ്റക്കോയ തങ്ങൾ മലോറം, സയ്യിദ് മുഹമ്മദ് അലി ശിഹാബ് തളീക്കര, സയ്യിദ് അൻസാർ അഹ്ദൽ അവേലം, അഡ്വ. സയ്യിദ് സുഹൈൽ അവേലം, മാജിദ് സഖാഫി എന്നിവർ സംബന്ധിക്കും

ശേഷം നടക്കുന്ന സമാപന സംഗമം ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.സയ്യിദ് അബ്ദുൽ ഫത്താഹ് അവേലത്തിൻ്റെ അധ്യക്ഷതയിൽ ജാമിഅ മർകസ് ചെയർമാൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവഹിക്കും.സയ്യിദ് മെഹ്ദി മിയാ ചിശ്തി അൽഅജ്മീരി, കർണാടക സ്പീക്കർ യു. ടി ഖാദർ എന്നിവർ മുഖ്യാതിഥിയായി പങ്കെടുക്കും. ഫാളിൽ നൂറാനി ദേവദിയർ ആമുഖഭാഷണം നടത്തുന്ന വേദിയിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന അദ്ധ്യക്ഷൻ ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി മുഖ്യ പ്രഭാഷണം നിർവഹിക്കും. സംഗമത്തിൽ ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ദീൻ അൽ അഹ്ദൽ മുത്തനൂർ സമാപന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ഡോ എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി രചിച്ച ഖിദ്മയുടെ ചാദറുകൾ
സുൽതാനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ ചിശ്തി (റ) കൃതിയുടെ കവർ റിലീസിങ് വേദിയിൽ വെച്ച് നടക്കും. ഖിദ്മ, അൽ കാതിബ് അവാർഡുകളും വിതരണം ചെയ്യും.സയ്യിദ് സബൂർ ബാഹസ്സൻ അവേലം, കെ. കെ. അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, അബ്ദുറഹ്മാൻ ബാഖവി മടവൂർ, കരീം ഹാജി ചാലിയം, സി.പി ഉബൈദുള്ള സഖാഫി,
ഫിർദൗസ് സഖാഫി കടവത്തൂർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കും.ഡോ അബ്ദുസ്സലാം, സാബിർ മുഹമ്മദ് അസീസ്,
പാലത്ത് അബ്ദുറഹ്മാൻ ഹാജി, യാസർ ഹാജി സാന്ത്വനം, ചാലിയം കരീം ഹാജി എന്നിവർ സംബന്ധിക്കും.സമാപന ചടങ്ങിൽ മർകസ് ഗാർഡൻ ചെയർമാൻ അബൂസ്വാലിഹ് സഖാഫി സ്വാഗതവും സ്വാഗത സംഘം കൺവീനർ ലുഖ്മാൻ ഹാജി നന്ദിയും അറിയിക്കും.

നാല് ദിവസം നീണ്ടുനില്ക്കുന്ന ഉർസെ അജ്മീർ സാംസ്കാരിക ആത്മീയ സംഗമങ്ങളുടെ വേദിയാകും. പരിപാടിയുടെ മുന്നോടിയായി 80 ഗ്രാമങ്ങളിലൂടെ കടന്നുപോയ ആവാസെ ഗരീബ് ഗ്രാമ സഞ്ചാരം,1,300 കുടുംബങ്ങൾ സംബന്ധിച്ച ഫാമിലി മീറ്റ്, മഹല്ല് പ്രതിനിധികൾ ഒത്തുചേർന്ന മഹല്ല് ശൗഖ,ആയിരങ്ങൾ പങ്കെടുത്ത ഗ്ലോബൽ അജ്മീർ മൗലിദ് എന്നിവ സംഘടിപ്പിച്ചു.

ഫോട്ടോ: മർകസ് ഗാർഡൻ ഉർസെ അജ്മീർ സയിദ് അബ്ദുൽഫത്താഹ് അഹ്ദൽ അവേലം പതാക ഉയർത്തുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top