കലാ നൗകകൾ തീരമാണഞ്ഞു; റെന്റിവ്യൂ’23 മത്സരപരിപാടികൾ തുടങ്ങി

പൂനൂർ: കലയുടെ കുലപതികൾ വീണ്ടും ഒന്നിക്കുന്നു. പൂനൂർ പുഴയിലെ ഓളങ്ങൾക്ക് ഇനി താളങ്ങളുടെ ഈരടികൾ മുഴങ്ങും. മൂന്ന് ദിവസങ്ങളിലായി മർകസ് ഗാർഡനിൽ നടക്കുന്ന ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിന് തിരശ്ശീലയുയർന്നു. ഓപ്പണിംഗ് സെറിമണിയിൽ പ്രോ റെക്ടർ ആസഫ് നൂറാനിയുടെ അധ്യക്ഷതയിൽ മർകസ് ഗാർഡൻ സീനിയർ ഫാക്കൽറ്റി ഹുസൈൻ ഫൈസി കൊടുവള്ളി ഉദ്ഘാടനം നിർവഹിച്ചു. ജാമിഅ മദീനതുന്നൂർ അഖീദ ഡിപ്പാർട്ട്മെന്റ് എച്ച്.ഒ.ഡി മുഹ്യിദ്ദീൻ സഖാഫി കാവനൂർ മുഖ്യപ്രഭാഷണം നടത്തി. ഡീൻ ഓഫ് ഫാക്കൽറ്റി ആന്റ് മാനേജ്മെന്റ് അഫേഴ്സ് ഇർഷാദ് നൂറാനി ഉള്ളണം ഓപ്പണിംഗ് ടോക്ക് ചെയ്തു.

പരിപാടിയിൽ മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂസ്വാലിഹ് സഖാഫി, സൈദ്അലവി അഹ്സനി, അബൂബക്കർ നൂറാനി, ഹാരിസ് നൂറാനി, യാസീൻ സിദ്ധീഖ് നൂറാനി, നൗഫൽ അസ്ഹരി എന്നിവർ സംബന്ധിച്ചു. റെന്റിവ്യൂ ടെക് കോർഡിനേറ്റർ റഹീം ബഷീർ നന്ദിയും പറഞ്ഞു.

ഫോട്ടോ: ജാമിഅ മദീനതുന്നൂർ റെന്റിവ്യു ഓപ്പണിംഗ് സെറിമണി സീനിയർ ഫാക്കൽറ്റി ഹുസൈൻ ഫൈസി കൊടുവള്ളി ഉദ്ഘാടനം ചെയ്യുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top