പൂനൂർ: കലയെയും മനുഷ്യ ബന്ധങ്ങളുടെ ഊഷ്മളതയെയും ആഘോഷമാക്കിയ മർകസ് ഗാർഡൻ യൂണിറ്റ് റോൻ്റിവ്യു’24ന് ഉജ്ജ്വല സമാപ്തി.മൂന്ന് ടീമുകളിലായി മാറ്റുരച്ച പരിപാടിയിൽ സിന്തറ്റിക് സ്റ്റോയിക്സ് കിരീടം ചൂടി. ‘സെൻസിങ് ദി സ്പെയ്സസ് ’എന്ന പ്രമേയത്തിൽ രണ്ടു ദിവസം നീണ്ടുനിന്ന പരിപാടി ഖവാലി,നഷീദ മത്സരത്തോടെയാണ് അവസാനിച്ചത്.സമാപന സംഗമത്തിൽ ഇംതിയാസ് നൂറാനിയുടെ അധ്യക്ഷതയിൽ ക്യാമ്പസ് ഇൻ-ചാർജ് അബൂബക്കർ നൂറാനി ഓമശ്ശേരി ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ ജാമിഅ മദീനതുന്നൂർ പ്രോറെക്ടർ ആസഫ് നൂറാനി,സാലിം നൂറാനി ആശംസ അറിയിച്ചു സംസാരിച്ചു.മുബശിർ നൂറാനി കളരാന്തിരി വിജയികളെ പ്രഖ്യാപിച്ചു.ജൂനിയർ കലാ പ്രതിഭയായി മുഹമ്മദ് അലി,സീനിയർ കലാ പ്രതിഭയായി ബാസിത് ഹനീഫ് എന്നിവരെ തിരഞ്ഞെടുത്തു.
പരിപാടിയിൽ നൂറിലധികം മത്സരങ്ങളിൽ ഇരുന്നോളം വിദ്യാർത്ഥികളാണ് മറ്റുരച്ചത്.വിജയികൾ ജനുവരി 5,6,7 തിയ്യതികളി ലായി നടക്കുന്ന ഹോം റോൻ്റിവ്യുവിൽ ഇതര ക്യാമ്പസുകളുമായി മത്സരിക്കും.
കിരീടം ചൂടി സിന്തറ്റിക് സ്റ്റോയിക്സ്

