ഹബീബ് നൂറാനി മെമ്മോറിയൽ അവാർഡ് ബാസിത്ത് ഹംസ നൂറാനിക്ക്

പൂനൂർ: ജാമിഅ മദീനത്തുന്നൂർ മീലാദ് കാമ്പയിൻ സസ്റ്റാന്റിവോ’ 98 ന്റെ ഭാഗമായി സംഘടിപ്പിച്ച ഹബീബ് നൂറാനി മെമ്മോറിയൽ റിസർച്ച് പോസ്റ്റർ പ്രസന്റേഷൻ മത്സരത്തിൽ ബാസിത് ഹംസ നൂറാനി (വിറാസ്, മർകസ് നോളജ് സിറ്റി) അവാർഡ് ജേതാവായി. “ആധുനിക കാലഘട്ടത്തിലെ നബിദിനാഘോഷം” എന്ന പ്രമേയത്തിൽ നടന്ന അക്കാദമിക് ഗവേഷണ സ്വഭാവമുള്ള പോസ്റ്ററുകളുടെ നിർമ്മാണവും അവതരണവും പരിഗണിച്ചായിരുന്നു മത്സരം.. ജാമിഅ മദീനത്തുന്നൂർ -മർകസ് ഗാർധൻ വിദ്യാർത്ഥികളായ അൻഷിഫ് അലിയും, അബ്ദുൽ ഹഫീസും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള അവാർഡുകൾ ജാമിഅ മദീനത്തുന്നൂർ പ്രൊ റെക്ടർ ആസഫ് നൂറാനി വിതരണം ചെയ്തു. റഷീദുദ്ദീൻ ശാമിൽ ഇർഫാനി,റമളാൻ നൂറാനി, സാലിം നൂറാനി പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top