മൂന്നാമത് രിവായ ഇന്റർനാഷണൽ ഹദീസ് വെബിനാർ ഡിസംബർ ഒന്നു മുതൽ ആരംഭിക്കും

പൂനൂർ: ജാമിഅഃ മദീനതുന്നൂർ ഡിപ്പാർട്മെന്റ് ഓഫ് ഹദീസ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന മൂന്നാമത് ഇന്റർനാഷണൽ ഹദീസ് വെബിനാർ ഡിസംബർ ഒന്നു മുതൽ ആരംഭിക്കും. ഡിസംബർ 14 വരെ നീണ്ടു നിൽക്കുന്ന വെബിനാറിൽ ‘ക്രോഡീകരണാനന്തര കാലത്തെ ഇസ്നാദിന്റെ പ്രകൃതവും പ്രാധാന്യവു’മെന്ന പ്രമേയത്തിൽ അഞ്ചു സെഷനുകളിലായി വ്യത്യസ്ത വിഷയങ്ങൾ ചർച്ചയാവും. ഡോ: കോൺറാഡ് ഹിർഷ്ലർ(ഹാംബർഗ് യൂണിവേഴ്സിറ്റി, ജർമ്മനി) ഡോ: റുഗ്ഗെറോ വിമർകാറ്റി സാൻസെവെരിനോ (ടൂബിൻഗെൻ യൂണിവേഴ്സിറ്റി, ജർമ്മനി) പ്രൊഫ: ജവാദ് അൻവർ ഖുറേഷി( സൈതൂന കോളേജ്, കാലിഫോർണിയ) മാതുരീദി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ ഷെയ്ഖ് അതാബെക് ഷുകോറോവ്, പ്രൊഫ: ഇമാദ് ഹംദെ(എംബ്രി റിഡ്ഡ്ൽ യൂണിവേഴ്സിറ്റി, ഫ്ലോറിഡ) തുടങ്ങിയ വിദേശ പണ്ഡിതൻമാർ പങ്കെടുക്കും. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ഹദീസ് വിമർശനത്തിന്റെ രീതിശാസ്ത്രത്തെയും (Hadith criticism: Analysing the methodologies in Sunnah comprehension) ഇസ്ലാമിക ബൗദ്ധിക പാരമ്പര്യത്തിലെ ഹദീസ് വ്യവഹാരങ്ങളെയും (Islamic intellectual tradition: analysing approaches towards Hadith studies beyond historicity) രിവായ ചർച്ച ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് എഡിഷനുകളിൽ നിന്നും വ്യത്യസ്തമായി ടോക്ക് സീരീസ് സ്വഭാവത്തിലാണ് വെബിനാർ ക്രമീകരിച്ചിട്ടുള്ളത്. രജിസ്റ്റർ ചെയ്യുന്നവർക്ക് Zoom സംവിധാനം വഴി വെബിനാറിൽ പങ്കെടുക്കാനുള്ള ലിങ്ക് നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 7592963387

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top