വിദ്യാർത്ഥികൾ കലാ സാങ്കേതിക വളർച്ചയിൽ അടിസ്ഥാന വിജ്ഞാനങ്ങളെ മറക്കരുത്:ഡോ.എം.എ.എച്ച്അസ്ഹരി.

പൂനൂർ: വിദ്യാർത്ഥികൾ കലാ സാങ്കേതിക വളർച്ചയിൽ അടിസ്ഥാന വിജ്ഞാനങ്ങളെ മറക്കരുതെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയും ജാമിഅ മദീനതുന്നൂർ റെക്ടറുമായ ഡോ.എ.പി. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പ്രസ്താവിച്ചു.അടിസ്ഥാന വിഷയങ്ങളിൽ നല്ല മികവ് നേടിയെടുക്കുന്നതോടൊപ്പം അതിനെ പ്രയോഗിക്കാനാവശ്യമായ മാധ്യമങ്ങളെ പരിശീലിക്കുകയാണ് വേണ്ടത്. ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവലായ റൊന്റിവ്യൂ’23 മെറിറ്റ് ഇവന്റിൽ റെക്ടർ ടോക്ക് നടത്തി സംസാരിക്കുകയായിരുന്നു അദേഹം. സ്പെയിൻ പഥനത്തിൽ നിന്ന് ചരിത്ര പാഠമുൾക്കൊള്ളണമെന്ന് വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി.


‘സംവാദങ്ങളുടെ നൈതികതയും രാഷ്ട്രീയവും’ എന്ന വിഷയത്തിൽ ഉച്ചക്ക് ശേഷം നടന്ന പാനൽ ഡിസ്കഷനിൽ ഡോ.ഫൈസൽ അഹ്സനി രണ്ടത്താണി, അബ്ദുള്ള ബുഖാരി, ഡോ.നുഐമാൻ, സ്വാലിഹ് നൂറാനി ഗുലിസ്ഥാൻ എന്നിവർ നേതൃത്വം നൽകി. വേദിയിൽ 2022-23 അക്കാദമിക വർഷത്തിൽ പഠന-പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള മെറിറ്റ് അവാർഡുകൾ നൽകി.


ജാമിഅ മദീനതുന്നൂറിന്റെ കേരളത്തിലെ മുഴുവൻ കാമ്പസുകളിൽ നിന്നായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ അണിനിരന്ന സാംസ്കാരിക റാലി സയ്യിദ് അബ്ദു സ്വബൂർ ബാഹസ്സൻ ഫ്ലാഗ് ഓഫ് ചെയ്തു. പൈതൃകങ്ങളുടെ പെരുമയും സാംസ്കാരിക ചൈതന്യവും അടയാളപ്പെടുത്തിയ ഫ്ലോട്ടുകളും പ്രദർശനങ്ങളും മറ്റു കലാ ആവിഷ്കാരങ്ങളും നിറഞ്ഞ റാലി നിയോ ലിബറൽ തിരസ്കാരങ്ങൾക്കെതിരെ ശബ്ദമുയർത്തി. സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം അധ്യക്ഷത വഹിച്ചു. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി പ്രാർത്ഥന നിർവഹിച്ചു. ഗുലാം അഹ്മദ് മൂസ, ഷാബിർ ഹുസൈൻ മുഹമ്മദ് പട്ടേൽ ഗുജറാത്ത്, ഡോ. ഹുസൈൻ രണ്ടത്താണി, വീരൻ കുട്ടി ഫൈസി എന്നിവർ മുഖ്യാതിഥികളായിരുന്നു.

ഫോട്ടോ: റൊന്റിവ്യൂ’23 രണ്ടാം ദിനത്തിൽ ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി റെക്ടർ ടോക്ക് നിർവഹിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top