ഉർഫ്, കസ്റ്റംസ്: രണ്ടാമത് ശരീഅ സെമിനാർ സമാപിച്ചു.

മർകസ് ഗാർഡൻ: പ്രിസം ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജ് ലേണിംഗ്സ് സംഘടിപ്പിച്ച രണ്ടാമത് ശരീഅ സെമിനാർ മർകസ് ഗാർഡനിൽ സമാപിച്ചു. ഉർഫ്, കസ്റ്റംസ്: ഇസ്‌ലാമിൻ്റെ പ്രാദേശിക- മൗലിക ഭാവങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കപ്പെട്ട സെമിനാറിൽ ഉർഫ്, കസ്റ്റംസ്: എന്നിവ ഇസ്‌ലാമിക നിയമ സംഹിതയെ രൂപപ്പെടുത്തുന്ന വിധം ആധികാരികമായി ചർച്ച ചെയ്തു. ജാമിഅ മർകസ് സീനിയർ മുദരിസും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി മുഖ്യ അവതരണം നടത്തി സംസാരിച്ചു.

ഉർഫ്: മുസ്‌ലിം രീതിയായ മോഡലുകൾ എന്ന വിഷയത്തിൽ യാസീൻ സിദ്ധീഖ് നൂറാനി അരീക്കോടും കസ്റ്റംസിൻ്റെ ഇസ്ലാമികവൽകരണ നിയമങ്ങൾ എന്ന വിഷയത്തിൽ സഈദ് നൂറാനി കൊടുവള്ളിയും ഫത്ഹുൽ മുഈനിലെ ആചാര വായനകൾ എന്ന വിഷയത്തിൽ നജീബ് നൂറാനി താഴേക്കൊടും മുസ്‌ലിം കമ്മ്യൂണിറ്റി: പ്രാദേശികമായി രൂപപ്പെടുന്ന വിധം എന്ന വിഷയത്തിൽ റമളാൻ നൂറാനി ആക്കോടും മുഹറം: അഹ്‌ലുസ്സുന്ന വിമർശനങ്ങളും നിരൂപണങ്ങളും എന്ന വിഷയത്തിൽ അസ്‌ലം നൂറാനി മഞ്ചേരിയും ആഘോഷങ്ങളിലെ മതേതരത്വവും മതസൗഹാർദ്ദവും എന്ന വിഷയത്തിൽ ശഹീദ് അൻവർ നൂറാനിയും ഉർഫ്: സ്വീകാര്യതയുടെ മദ്ഹബ് വിശകലനങ്ങൾ എന്ന വിഷയത്തിൽ ഫവാസ് നൂറാനി ഒളമതിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ശിഹാബുദ്ദീൻ നൂറാനി അധ്യക്ഷത വഹിച്ചു. റാസി നൂറാനി സ്വാഗതവും ആസഫ് നൂറാനി നന്ദിയും പറഞ്ഞു.

ഫോട്ടോ: പ്രിസം ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജ് ലേണിംഗ്സ് മർകസ് ഗാർഡനിൽ സംഘടിപ്പിച്ച രണ്ടാമത് ശരീഅ സെമിനാറിൽ ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി സംസാരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top