പൂനൂർ | ലോകോത്തര നിലവാരമുള്ള മർകസ് ഗാർഡൻ മൾട്ടി- സ്പോർട്സ് കോംപ്ലക്സ് തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ നാടിന് സമർപ്പിച്ചു. മോറൽ – മോഡേൺ ഹൈബ്രിഡ് അന്തരീക്ഷത്തിൽ സംവിധാനിച്ച കോംപ്ലക്സ് അനാരോഗ്യകരമായ കായിക സംസ്കാരത്തിന് ബദലായി പൂനൂരിന്റെ ആരോഗ്യ സ്വപ്നങ്ങൾക്ക് കരുത്തേകുമെന്ന് ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി പറഞ്ഞു. മർകസ് ഗാർഡൻ ഫൗണ്ടറും ഡയറക്ടറുമായ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനങ്ങൾ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി അഭ്യാസ കലകൾ പഠിക്കുകയും അതിന് വേണ്ടി പരിശ്രമിക്കുകയും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പൂനൂർ മർകസ് ഗാർഡൻ ദിഹ് ലിസ് വേൾഡ് സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന കോംപ്ലക്സിൽ മുതിർന്നവർക്കും കുട്ടികൾക്കും അന്താരാഷ്ട്ര മികവിൽ കായികപരിശീലനത്തിനുള്ള സ്പോർട്സ് അക്കാദമി ,ഫുട്ബോൾ ടറഫ്, സ്വിമ്മിംഗ് പൂൾ എന്നിവയാണ് പ്രവർത്തിക്കുന്നത്. പരിപാടിയിൽ എ എ കെ ഗ്രൂപ്പ് ഇന്റർനാഷണൽ സി.ഇ.ഒ മുഹമ്മദ് അലി, ജനറൽ മാനേജർ അബൂസ്വാലിഹ് സഖാഫി, നൗഫൽ നൂറാനി, ജലാൽ നൂറാനി എന്നിവർ പങ്കെടുത്തു.
ഫോട്ടോ: മർകസ് ഗാർഡൻ മൾട്ടി- സ്പോർട്സ് കോംപ്ലക്സ് കേരള തുറമുഖ മന്ത്രി അഹ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു

