Sustantivo ’98 പ്രീ കോൺഫറൻസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

പൂനൂർ: സസ്‌റ്റാന്റിവോ’98 ന്റെ ഭാഗമായി നടത്തപ്പെടുന്ന അക്കാദമിക് കോൺഫറൻസിന്റെ മുന്നോടിയായി പ്രീ കോൺഫറൻസ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. “അറബി മലയാളത്തിലെ തിരുനബി” എന്ന പ്രമേയമാണ് കോൺഫറൻസ് ചർച്ച ചെയ്യുന്നത്. വർക്ക്ഷോപ്പ് മർകസ് ഗാർഡൻ ഇൻചാർജ് അബൂബക്കർ നൂറാനി ഉദ്ഘാടനം ചെയ്തു. “അറബി മലയാള ഗ്രന്ഥങ്ങളുടെ വായനാ രീതിശാസ്ത്രം” എന്ന വിഷയത്തിൽ അഷ്റഫ് സഖാഫി പുന്നത്തും “ചരിത്ര വായനയിലെ വൈവിധ്യങ്ങൾ” എന്ന വിഷയത്തിൽ ആസഫ് അലവി നൂറാനിയും “ഗവേഷണ പ്രബന്ധങ്ങളുടെ ഘടനയും രീതിയും” എന്ന വിഷയത്തിൽ അൻഷിഫ് അലിയും സംസാരിച്ചു. സിനാൻ യഹിയ അധ്യക്ഷത വഹിച്ചു. വാസ്വിൽ മുജീബ് സ്വാഗതവും ശാഹിദ് അബ്ദുൽ വഹാബ് നന്ദിയും പറഞ്ഞു.

1 thought on “Sustantivo ’98 പ്രീ കോൺഫറൻസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു”

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top