മർകസ് ഗാർഡൻ: 2024 യൂണിവേഴ്സിറ്റി ഗ്രാൻ്റ് കമ്മിഷൻ (യു. ജി. സി) നാഷണൽ എലിജിബലിറ്റി ടെസ്റ്റി (നെറ്റ്) ൽ മികച്ച നേട്ടം കൈവരിച്ച് ജാമിഅ മദീനത്തുന്നൂർ. പൊളിറ്റിക്സിൽ സ്വാദിഖ് നൂറാനി വരപ്പാറയും മലയാളത്തിൽ അംജദ് നൂറാനി കക്കോവും ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ. ആർ. എഫ്) കരസ്ഥമാക്കി. രണ്ട് ജെ.ആർ.എഫിന് പുറമെ ആറുപേർ അസിസ്റ്റൻ് പ്രൊഫസറും എട്ട് പേർ പി.എച്ച്.ഡി. അഡ്മിഷനും യോഗ്യരായി. മാനേജ്മെൻ്റ് സ്റ്റഡീസിൽ മുഹമ്മദ് നൂറാനി തിനൂർ, എഡ്യുക്കേഷനിൽ അംറാസ് നൂറാനി, അറബിയിൽ അബ്ദുൽ ഹാദി നൂറാനി, നിജാസ് നൂറാനി, ഇംഗ്ലീഷിൽ ജഅഫർ അലി നൂറാനി, കൊമേഴ്സിൽ ജസീൽ നൂറാനി എന്നിവർ അസിസ്റ്റൻ്റ് പ്രൊഫസർ യോഗ്യതയും സോഷ്യോളജിയിൽ ജുനൈദ് ഖലീൽ നൂറാനി, അറബിയിൽ ശിബിലി ത്വാഹിർ നൂറാനി, റാസി നൂറാനി, ഇൻ്റർനാഷണൽ റിലേഷൻസിൽ മിദ്ലാജ് നൂറാനി, ഇംഗ്ലീഷിൽ നിശാദ് നൂറാനി, ലിംഗസ്റ്റിക്സിൽ മശ്ഹൂർ നൂറാനി, കോമേഴ്സിൽ സവാദ് നൂറാനി, ഹിസ്റ്ററിയിൽ സജ്ജാദ് നൂറാനി എന്നിവർ പി. എച്. ഡി അഡ്മിഷൻ യോഗ്യതയും കരസ്ഥമാക്കി. വിജയികളെ ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ റെക്ടർ കാന്തപുരം എ. പി. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും അക്കാദമിക് കൗൺസിലും അനുമോദിച്ചു.
യു. ജി. സി നെറ്റ്: ജെ.ആർ.എഫ് ഉൾപ്പടെ മികച്ച വിജയവുമായി ജാമിഅ മദീനത്തുന്നൂർ

