ജാമിഅ മദീനതുന്നൂർ വിൻ വിൻ സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം ഏപ്രിൽ പതിനൊന്നിന്

കണ്ണൂർ: ജാമിഅ മദീനതുന്നൂറിന് കീഴിൽ എസ് എസ് എല്‍ സി കഴിഞ്ഞവർക്കും സ്കൂൾ ഏഴാം ക്ലാസ് പൂർത്തിയായവർക്കുമുള്ള ‘വിന്‍ വിന്‍’ സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം ഏപ്രിൽ പതിനൊന്ന് ചൊവ്വ രാവിലെ 9 ന് കമാലിയ്യ എജ്യൂ കോംപ്ലക്സ് മയ്യിൽ വെച്ച് നടക്കും. ഉന്നത വിദ്യാഭ്യാസ അവസരങ്ങളും മൂല്യാധിഷ്ഠിത സംവിധാന സാധ്യതകളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. ഫ്യൂച്ചര്‍ ടോക്ക്, കരിയര്‍ ഗൈഡന്‍സ്, പീര്‍ ടോക്ക് തുടങ്ങിയ സെഷനുകള്‍ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 9544868826 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ജാമിഅ മദീനതുന്നൂറിന്റെ നൂറാനി കോഴ്സ് വിവരങ്ങൾ അറിയാനും രജിസ്ട്രേഷനും www.jamiamadeenathunnoor.org വെബ്സൈറ്റ് സന്ദർശിക്കുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top