ജാമിഅ മദീനതുന്നൂർ – നൂറാനി കോഴ്സുകൾക്ക് അപേക്ഷിക്കാം

മർകസ് ഗാർഡൻ : ജാമിഅ മദീനതുന്നൂർ – നൂറാനി കോഴ്സുകൾക്ക് 2024 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി ഫൗണ്ടിംഗ് റെക്ടർ ഡോ. എ പി. മുഹമ്മദ്‌ അബ്ദുൽ ഹക്കീം അസ്ഹരി പ്രസ്ഥാവിച്ചു. സ്കൂൾ എട്ടാം ക്ലാസിൽ സ്കൂൾ ഓഫ് സയൻസ് / സിവിൽ സർവ്വീസിലേക്കും പത്താം ക്ലാസ് കഴിഞ്ഞവർക്ക് പ്ലസ് വൺ ഫൗണ്ടേഷനിലേക്കുമാണ് അഡ്മിഷൻ നൽകുന്നത്. ഉദ്ദേശിക്കുന്നവർ www.jamiamadeenathunnoor.org ജാമിഅ മദീനതുന്നൂർ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. ജാമിഅക്ക് കീഴിൽ കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന വിവിധ കാമ്പസുകളിലായി വിദ്യാർത്ഥികളുടെ അഭിരുചിയനുസരിച്ച് വ്യത്യസ്ഥ കോഴ്സുകൾക്ക് അവസരമുണ്ടാകും. എഴുത്ത് പരീക്ഷയും വ്യക്തികത അഭിമുഖവും പരിഗണിച്ചുള്ള മെറിറ്റ് വഴിയാണ് സെലക്ഷൻ ലഭിക്കുക. ഇന്റർനാഷണൽ ഇസ്ലാമിക് ലീഡേഴ്സ്, ഇംപാക്ട് ഓറിയന്റഡ് റിസർച്ച് സ്കോളേഴ്സ്, പ്രൊഫഷണൽ കമ്മ്യൂണിറ്റി ഡവലപ്പേഴ്സ്, ഗവൺമെന്റ് സെക്ടർ സർവ്വീസേഴ്സ് എന്നീ ലക്ഷ്യങ്ങളോടെയാണ് കോഴ്സുകൾ വിഭാവനം ചെയ്തിട്ടുള്ളത്.
എട്ടാം ക്ലാസിൽ രണ്ട് രീതിയിലുള്ള സംവിധാനങ്ങളാണുള്ളത്; മൂല്യബോധമുള്ള സയന്റിസ്റ്റുകളെ ലക്ഷ്യമാക്കിയുള്ള, ഇസ്ലാമിക് സ്റ്റഡീസിൽ മുഖ്തസ്വർ ബിരുദത്തോടൊപ്പം സയൻസ് ഫോക്കസ് ചെയ്തിട്ടുള്ള ആറുവർഷത്തെ പ്രത്യേക കരിക്കുലം അടിസ്ഥാനമാക്കി സ്കൂൾ ഓഫ് സയൻസ് ആന്റ് ടെക്നോളജിയും മൂല്യബോധമുളള അഡ്മിനിസ്ട്രേറ്റർമാരെ ലക്ഷ്യമാക്കിയുള്ള, ഇസ്ലാമിക് സ്റ്റഡീസിൽ മുഖ്തസ്വർ ബിരുദത്തോടൊപ്പം സിവിൽ സർവ്വീസ് ഫോക്കസ് ചെയ്തിട്ടുള്ള എട്ട് വർഷത്തെ പ്രത്യേക കരിക്കുലം അടിസ്ഥാനമാക്കിയുള്ള സ്കൂൾ ഓഫ് ആർട്സ് ആന്റ് സിവിൽ സർവീസും.
പത്താം ക്ലാസ്സ് കഴിഞ്ഞവർക്ക് സയൻസ്,കൊമേഴ്സ്, ഹ്യൂമാനിറ്റീസ് സ്ട്രീമുകളിൽ അവസരുണ്ട്. സയൻസിൽ ബയോളജി,കമ്പ്യൂട്ടർ ഒപ്ഷനുകളും കൊമേഴ്സിൽ മാത്ത്സ്, പൊളിറ്റിക്സ് ഒപ്ഷൻകളും ലഭ്യമാണ്. ഇസ്ലാമിക് സ്റ്റഡീസിൽ മുഖ്തസ്വർ ബിരുദത്തോടൊപ്പം അഭിരുചിയനുസരിച്ചുള്ള സ്പെഷ്യലൈസേഷന് അവസരം നൽകുന്ന ഏഴുവർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സാണിത്. ഇംഗ്ലീഷ് അകാദമി, അറബിക് അകാദമി ,ഹിഫ്ള ദൗറ(കൊമേഴ്സ് / ഹ്യൂമാനിറ്റീസിനോട് കൂടെ ), സിവിൽ സർവ്വീസ് എന്നീ പ്രത്യേക കാമ്പസുകൾ പ്രവർത്തിക്കുന്നു. രണ്ട് വർഷത്തെ ഫൗണ്ടേഷനുശേഷം ഇസ്ലാമിക് റിവീൽഡ് നോളജ്, സയൻസ്, കൊമേഴ്സ്, മോഡേൺ ലോ , ഹിസ്റ്ററി, ഇംഗ്ലീഷ് / അറബി ലിറ്ററേച്ചർ, സൈക്കോളജി, സോഷ്യോളജി, എകണോമിക്സ് , ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നീ അവസരങ്ങൾ ലഭ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version