ജാമിഅ മദീനതുന്നൂർ വിവിധ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

പൂനൂർ: ജാമിഅ മദീനതുന്നൂർ വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. എസ്.എസ്.എൽ.സി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഫൗണ്ടേഷൻ ഇൻ ഹ്യൂമൻ സയൻസ്, ഫൗണ്ടേഷൻ ഇൻ പ്യുവർ സയൻസ് കോഴ്സുകളിലേക്കും സ്കൂൾ എഴാം ക്ലാസ് പൂർത്തിയായ വർക്ക് ഫൗണ്ടേഷൻ ഇൻ പ്യുവർ സയൻസിലേക്കും ഇപ്പോൾ അപേക്ഷിക്കാം.

കേരള സർക്കാർ പ്ലസ് വൺ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളോടൊപ്പം ഹാഫിളുകൾക്ക് ദൗറ ചെയ്യാനുള്ള അവസരമുണ്ടായിരിക്കും. പൂർണ്ണമായും ഇംഗ്ലീഷ് മീഡിയം, അറബിക് മീഡിയങ്ങളിലായി പ്രത്യേക കാമ്പസുകളും കൊമേഴ്സിൽ മാത് സ് സ്പലൈസേഷനും ലഭ്യമാണ്. ഫൗണ്ടേഷൻ കോഴ്സിന് ശേഷം ബാച്ലർ (ഹോണേഴ്സ്) ഇൻ ലാംഗ്വേജ് & ലിറ്ററേച്ചർ സ്റ്റഡീസ്, ബാച്ലർ (ഹോണേഴ്സ്) ഇൻ ഇസ്ലാമിക് ഫൈനാൻസ് & മാനേജ്മെന്റ് സ്റ്റഡീസ്, ബാച്ലർ (ഹോണേഴ്സ്) ഇൻ ഖുർആനിക് സ്റ്റഡീസ്, ബാച്ലർ (ഹോണേഴ്സ്) ഇൻ ഹിസ്റ്ററി & ഇസ്ലാമിക് സിവിലൈസേഷൻ, ബാച്ലർ ഇൻ മോഡേൺ ലോ, ബാച്ലർ ഓഫ് എഡ്യൂക്കേഷൻ & റിവീൽഡ് നോളജ് തുടങ്ങിയ വ്യത്യസ്ഥ കോഴ്സുകള്‍ അഭിരുചിയനുസരിച്ച് തിരഞ്ഞെടുക്കാം. താല്‍പര്യമുള്ളവര്‍ക്ക് ഇസ്ലാമിക് ശരീഅയില്‍ സ്പെഷ്യ ലൈസ് ചെയ്യാനുള്ള മദീനതുന്നൂര്‍ ഹിക്മ, ഹയര്‍ എജ്യു എന്‍ഡ്രന്‍സ്, മര്‍കസ് ഗാര്‍ഡന്‍ സിവില്‍ സര്‍വ്വീസ് അകാദമി, CAT അകാദമി, റൈറ്റിങ് സെന്റെർ തുടങ്ങിയവയില്‍ പ്രത്യേക കോച്ചിംഗുകളും ഉണ്ടായിരിക്കും.

ഫൗണ്ടേഷൻ ബാച്ചുകളിലേക്കുള്ള പ്രവേശന പരീക്ഷ മെയ് 4 വ്യാഴാഴ്ച വിവിധ സെന്ററുകളിലും എട്ടാം ക്ലാസ് സയൻസ് അക്കാദമിയിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രിൽ 8 ന് മർകസ് ഗാർഡനിലും നടക്കുമെന്ന് ഡയറക്ടറേറ്റ് ഓഫ് അഡ്മിഷൻ അറിയിച്ചു. കോഴ്സുകളുടെ വിശദ വിവരങ്ങൾ അറിയാനും ഉന്നത വിദ്യാഭ്യാസ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും മർകസ് ഗാർഡനിൽ അകാദമിക് ബ്രിഡ്ജ് കോഴ്സും വിവിധ കേന്ദ്രങ്ങളിൽ വിൻ-വിൻ ഓറിയന്റേഷൻ പ്രോഗ്രാമും സംഘടിപ്പിക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കാനും www.jamiamadeenathunnoor.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ +91 9633344436, +91 8907747201, +91 88911 08943, +91 8111860098 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.

3 thoughts on “ജാമിഅ മദീനതുന്നൂർ വിവിധ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു”

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version