പൂനൂർ : ഇന്നലെ വരെ ശൂന്യം പരന്ന ചുവരുകൾ കഥ പറഞ്ഞു തുടങ്ങി. ചിലയിടങ്ങളിൽ ചിതറിയ ചിന്തയുടെ ചീളുകൾ, മറ്റു ചിലയിടത്ത് വികലമായ ഭാവമാറ്റങ്ങൾ, പറഞ്ഞറിയിക്കാൻ വാക്കു തോറ്റ് പോയ വികാരങ്ങൾ, ഡിജിറ്റൽ യുഗത്തിൽ അറിഞ്ഞോ അറിയാതെയോ ബന്ധങ്ങളിൽ വീണ അകൽച്ചകൾ, അകലങ്ങളിലെ അടുപ്പങ്ങൾ, മനുഷ്യന്റെ സോഷ്യൽ മീഡിയ അടിമത്വത്തിന്റെ അടിവേരുകൾ ഇവയെല്ലാമാണ് സാപിയൻ കലാകാരൻമാരുടെ മഷികളിൽ തെളിഞ്ഞത്. ഫലസ്തീൻ ദുരിതത്തിന്റെ അതിവൈകാരിക നേർചിത്രം സാപിയൻ വരാന്തയെ ഈറനണിയിക്കുന്നു. അഖ്സാ പള്ളിയുടെ പാതി പൊളിഞ്ഞ ഖുബ്ബ ഫലസ്തീൻ വിലാപത്തെ അതിന്റെ ഉത്തുംഗതയിലെത്തിക്കുന്നു.
അനേകം കലാകാരന്മാരുടെ അക്ഷീണവും വിയർപ്പുമുണ്ട് കോസ്മോ സാപിയൻ വിസ്മയങ്ങൾക്ക് പിന്നിൽ. അല്ലെങ്കിലും, കലാകാരനില്ലാത്ത കലയുടെ സൗകുമാര്യത എത്ര കാണും?!. കോഡിനേറ്റർ സ്വാലിഹ് ഒളവട്ടൂരിന്റെ കീഴിലുള്ള മദീനത്തുന്നൂർ ആർട്ടിസ്റ്റുകളാണ് ചുവരുകൾക്ക് നിറമണിഞ്ഞത്.
ചിരിച്ചും കരഞ്ഞും കഥ പറഞ്ഞും സാപിയൻ ചുവരുകൾ

ആകർശനീയം???