മർകസ് ഗാർഡൻ: ജാമിഅ മദീനത്തുന്നൂറിന് കീഴിലെ മർകസ് ഗാർഡൻ സിവിൽ സർവീസ് അക്കാദമിയുടെ 2024- 25 ജൂനിയർ, സീനിയർ ബാച്ചുകളുടെ ഉദ്ഘാടനം കേരള മുൻ ചീഫ് സെക്രട്ടറി ജി ജി തോംസൺ ഐ എ എസ് നിർവഹിച്ചു. മാനുഷിക മൂല്യങ്ങൾ ജീവിതത്തിൽ പകർത്തി നല്ല വേര് ഉണ്ടാവുന്നതോടൊപ്പം തന്നെ ആധുനിക വിദ്യാഭ്യാസ സങ്കേതിക മികവിലൂടെ ഉയരങ്ങളിലേക്കെത്താൻ വിദ്യാർത്ഥികൾക്ക് സാധിക്കണം എന്ന് അദ്ദേഹം പ്രസ്താവിച്ചു. നിരന്തരവും ക്ഷമയോടു കൂടെയുമുള്ള ദീർഘ കാലത്തെ കൃത്യമായ പരിശീലനമാണ് വിജയങ്ങളിലേക്കെത്തിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്ര സേവനത്തിനുള്ള സന്നദ്ധതയും താൽപര്യവും നമ്മെ മുന്നോട്ട് നയിക്കണമെന്ന് വിദ്യാർത്ഥികളെ ബോധിപ്പിച്ചു. സാമൂഹ്യ പ്രവർത്തകനും പിലാന്ത്രോപിസ്റ്റുമായ സി. എച്ച്. ഇബ്രാഹിം കുട്ടി കീനോട്ട് നിർവ്വഹിച്ച് സംസാരിച്ചു.ജാമിഅ മദീനത്തുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി അധ്യക്ഷത വഹിച്ചു. മുഹമ്മദ് മിഖ്ദാദ് സ്വാഗതവും നൗഫൽ നൂറാനി ക്ലോസിംഗ് ടോക്കും നടത്തി. സംഗമത്തിൽ നസീർ മാസ്റ്റർ, മുബഷിർ നൂറാനി, അൽയസഅ് നൂറാനി സിയാദ് പെരുവള്ളൂർ തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ: ജാമിഅ മദീനത്തുന്നൂറിന് കീഴിലെ മർകസ് ഗാർഡൻ സിവിൽ സർവീസ് അക്കാദമിയുടെ 2024- 25 ജൂനിയർ, സീനിയർ ബാച്ചുകളുടെ ഉദ്ഘാടനം കേരള മുൻ ചീഫ് സെക്രട്ടറി ജി ജി തോംസൺ ഐ എ എസ് നിർവഹിക്കുന്നു.
