ഹാശിർ വീരാൻ നൂറാനിക്ക് ജർമൻ സ്കോളർഷിപ്പ്

മർകസ് ഗാർഡൻ | ജാമിഅ മദീനതുന്നൂർ പൂർവ വിദ്യാർഥി ഹാശിർ വീരാൻ നൂറാനിക്ക് ജർമനിയുടെ ക്ലസ്റ്റർ ഓഫ് എക്സലൻസ് സ്കോളർഷിപ്പ് ലഭിച്ചു. ജർമനിയിലെ യൂനിവേഴ്സിറ്റി ഓഫ് ഹാംബുർഗിന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് മനുസ്ക്രിപ്ട് കൾചറിൽ എം എ മനുസ്ക്രിപ്ട് കൾച്ചറൽ പ്രോഗ്രാമിനാണ് അവസരം ലഭിച്ചത്.

കൂടെ അമേരിക്കയിലെ ചിക്കാഗോ ആസ്ഥാനമായുള്ള ഉസൂൽ അക്കാദമിയുടെ ഡിപ്ലോമ ഇൻ കംപാരറ്റീവ് സോഷ്യൽ സയൻസ് പ്രോഗ്രാമിന്റെ സ്കോളർഷിപ്പും നേടിയിട്ടുണ്ട്. നേരത്തേ ന്യൂഡൽഹിയിലെ നാഷനൽ മ്യൂസിയം മാനുസ്ക്രിപ്റ്റ് ഡിവിഷനിൽ ഇന്റേൺഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മലപ്പുറം തൃപ്പനച്ചി സ്കൂൾപറമ്പ് വീരാൻകുട്ടി- റഫീഖ ദമ്പതികളുടെ മകനാണ് ഹാശിർ. ജാമിഅ മദീനതുന്നൂറിൽ നിന്ന് ബാച്ചിലർ ഇൻ ഹിസ്റ്ററി & ഇസ്ലാമിക് സിവിലൈസേഷൻ കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. റെക്ടർ ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും ജാമിഅ സെനറ്റും അഭിനന്ദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version