കോഴിക്കോട്: സുഭദ്ര രാഷ്ട്ര നിർമ്മിതിക്ക് കലാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റെന്റിവ്യൂ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളുടെ ക്രിയാത്മക ശേഷിയെ അത്യാധുനികമായി വികസിപ്പിച്ച് സാമൂഹിക സേവന സന്നദ്ധരാക്കുന്ന മദീനതുന്നൂർ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു.
‘റിമെമ്പറിങ് ടുമോറോ’ എന്ന പ്രമേയത്തിൽ പൂനൂർ മർകസ് ഗാർഡനിൽ ജാമിഅ മദീനതുന്നൂർ ഇരുപതിലധികം കാമ്പസുകൾ മാറ്റുരച്ചു. ഗ്ലോബൽ ദർസ്, റിസർച്ച് പേപ്പർ, ഡിജിറ്റൽ ഇല്ലസ്ട്രേഷൻ, റീൽ ക്രിയേഷൻ, ഫ്ളാഷ് ഫിക്ഷൻ തുടങ്ങി 175 ഓളം മത്സരങ്ങളാണ് സംഘടിപ്പിച്ചത്.
ഫെസ്റ്റിവലിന്റെ ഭാഗമായി സജ്ജീകരിച്ച ഗ്ലോക്കൽ റോബോട്ട് ശ്രദ്ധേയമായി. ചരിത്ര ഓർമ്മകളുടെ പുതിയ ആവിഷ്കാരവുമായി കോസ്മോ സാപിയൻ ആർട്ട് എക്സിബിഷൻ, വി ആർ ഗാലറി, സയൻസ് എക്സിബിഷനും മറ്റൊരു സവിശേഷതയാണ്. ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥികളാണ് ഗ്ലോക്കൽ ബോട്ട് വികസിപ്പിച്ചെടുത്തത്. പേർസണൽ ലിസണിങ്, റെസ്പോണ്ടിങ്, സ്കാനിങ്, ഫെയിസ് റെകഗനിഷൻ, മത്സര ഫലപ്രഖ്യാപനം എന്നിവയാണ് ഗ്ലോക്കൽ ബോട്ടിന്റെ പ്രത്യേകതകൾ. സ്റ്റുഡൻസ് ഐ ഡി കാർഡിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് സ്വന്തം പ്രോഗ്രാം ലിസ്റ്റ്, സബ്ജക്ട്, റിസൾട്ടുകൾ എളുപ്പത്തിൽ അറിയാനുള്ള സംവിധാനവും ഗ്ലോക്കൽ ബോട്ടിൽ സജ്ജീകരിച്ചിരുന്നു. ഗ്ലോക്കൽ ബോട്ട് വികസിപ്പിച്ചെടുത്ത ഗ്ലോക്കൽ മീഡിയ ടീമിനെ റെക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി അഭിനന്തിച്ചു.
റെക്ടർ ഡോ.എം.എ.എച്ച് അസ്ഹരി റെക്ടർ ടോക്ക് നടത്തി. മുഹ്യിദ്ദീൻ സഖാഫി കാവനൂർ മുഖ്യപ്രഭാഷണവും ഡോ. ഹുസൈൻ രണ്ടത്താണി തീം ടോക്കും നടത്തി. ‘വിവാദങ്ങളുടെ നൈതികതയും രാഷ്ട്രീയവും’ വിഷയത്തെ ആസ്പതമാക്കി നടന്ന പാനൽ ഡിസ്കഷനിൽ ഡോ. ഹുസൈൻ അഹ്സനി രണ്ടത്താണി, അബ്ദുള്ള ബുഖാരി കൊഴിഞ്ഞളം, ഡോ. നുഐമാൻ, ഇ പി എം സ്വാലിഹ് നൂറാനി എന്നിവർ സംബന്ധിച്ചു. എക്സ്പോട്ട് കോൺവോസ്, സാംസ്‌കാരിക റാലിയും മറ്റൊരു സവിശേഷതയാണ്.
സമാപന സംഗമത്തിൽ മുഹ്യുദ്ധീൻ സഖാഫി താളീകര, മാനേജർ അബൂസ്വാലിഹ് സഖാഫി, എ പി അബ്ദുൽ കരീം ഹാജി, എ എ കെ മുഹമ്മദ് അലി, പ്രോ റെക്ടർ ആസഫ് നൂറാനി തുടങ്ങിയവർ സംബന്ധിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഹംദാൻ ഇബ്രാഹിം സ്വാഗതവും കൺവീനവർ നന്ദിയും അറിയിച്ചു.
ഫോട്ടോ: തുറമുഖ മന്ത്രി അഹ്മദ് ദേവർകോവിൽ ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റെന്റീവ്യൂ’23 സമാപന സംഗമം ഉദ്ഘാടനം ചെയ്യുന്നു
