മർകസ് ഗാർഡൻ: ജാമിഅ മദീനത്തുന്നൂർ ജൂനിയർ ഫാകൾട്ടി ട്രെയിനിംഗ് മർകസ് ഗാർഡനിൽ സമാപിച്ചു. ജാമിഅ മദീനത്തുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി ആമുഖ ഭാഷണം നടത്തി.
ശാഫി ഫിഖ്ഹ്; ആമുഖം എന്ന വിഷയത്തിൽ മക്കത്തുൽ മുഖറമയിലെ മുദരിസ് ഇസ്മാഈൽ അഹ്സനി പുളിഞ്ഞാലും നഹ് വ് അധ്യാപനം: വർക്‌ബുക്കിൻ്റെ ഉപയോഗം എന്ന വിഷയത്തിൽ ഇമാം സാലിം അക്കാദമി, വാലില്ലാപ്പുഴ മുദരിസ് നൗഫൽ ഇർഫാനിയും ഡ്രഗ് അവബോധം എന്ന വിഷയത്തിൽ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സന്തോഷ് ചെറുവോത്തും പീപ്പിൾ മാനേജ്മെൻ്റ് എന്ന വിഷയത്തിൽ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ്, ഫാറൂഖ് കോളേജ് അസി. പ്രൊഫസർ മുഹമ്മദ് ശരീഫും ചൈൽഡ് സൈക്കോളജി എന്ന വിഷയത്തിൽ കൗൺസിലർ& ട്രൈനർ, ഹബിറ്റസ് ട്രെയിനിംഗ് ഇൻസ്റിറ്റ്യൂട്ട്, മർകസ് നോളജ് സിറ്റി മുഹമ്മദ് ശഹീറും വിവിധ സെഷുനുകൾക്ക് നേതൃത്വം നൽകി.ഇർഷാദ് നൂറാനി ഉള്ളണം സ്വാഗതവും സൈതലവി അഹ്സനി നന്ദിയും പറഞ്ഞു. ജാമിഅ മദീനത്തുന്നൂർ വിവിധ ക്യാമ്പസുകളിൽ നിന്നുള്ള നാൽപതിലധികം ജൂനിയർ ഫാക്കൾട്ടികൾ പങ്കെടുത്തു
അൽ ഇത്ഖാൻ: ജൂനിയർ ഫാക്കൾട്ടി ട്രെയിനിങ് സമാപിച്ചു.
