‘കടലാസ് ‘ ദ്വിദിന ശിൽപശാല സമാപിച്ചു

പൂനൂർ: ജാമിഅ മദീനതുന്നൂർ സ്റ്റുഡന്റസ് യൂണിയൻ നാദി ദഅവ മലയാള സമിതി സംഘടിപ്പിച്ച കടലാസ് ദ്വിദിന സാഹിത്യ ശിൽപ്ശാല സമാപിച്ചു. മഷിത്തുള്ളി മിഴി തുറക്കുന്നു എന്ന പ്രമേയത്തിൽ വിമർശന സാഹിത്യം ചർച്ച ചെയ്ത ക്യാമ്പിൽ പ്രമുഖ സാഹിത്യകർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ജാമിഅ മദീനത്തുന്നുർ പ്രോ റെക്ടർ ആസഫ് നൂറാനിയുടെ അധ്യക്ഷ്യതയിൽ പ്രശസ്ത സാഹിത്യകാരൻ പി.കെ പാറക്കടവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെറുപ്പിന്റെ രാഷ്ട്രീയമാണ് രാജ്യം നേരിടുന്ന വലിയ പ്രതിസന്ധിയെന്ന് അദ്ദേഹം പ്രസ്താവിച്ചു. എകാധിപത്യ ഭരണകൂടം നിരന്തരം ഭയക്കുന്നതും വേട്ടയാടുന്നതും എഴുത്തുകാരെയാണ് എന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പിന്റെ ഭാഗമായി നടന്ന സെഷനിൽ വായനയിലെ പ്രത്യയശാസ്ത്ര സമീപനം എന്ന വിഷയത്തിൽ ഫാറൂഖ് കോളേജ് മലയാള വിഭാഗം എച്ച്.ഒ.ഡി ഡോ. അസീസ് തരുവണ സംസാരിച്ചു. വായനയുടെ വ്യത്യസ്ത ഭാവനകളെയും അതിന്റെ പ്രത്യയ ശാസ്ത്ര സമീപനങ്ങളെയും ചർച്ച ചെയ്ത സംഗമത്തിൽ ക്യാമ്പ് കോഡിനേറ്റർ മുബഷിർ പൊന്നാനി വിഷയാവതരണം നടത്തി. രണ്ട് ദിവസങ്ങളിലായി നടന്ന സാഹിത്യ ശില്പശാലയ്ക്ക് യുവ എഴുത്തുകാരായ മുഹമ്മദ് ബി. കടയ്ക്കൽ, ഇഹ്ജാസ് അബ്ദുള്ള നൂറാനി ,ശിബിലി നൂറാനി മഞ്ചേരി എന്നിവർ നേതൃത്വം നൽകി. കൃതിയും കർത്താവും എന്ന വിഷയത്തിൽ സാഹിത്യ അക്കാദമി ജേതാവും എഴുത്തുകാരനുമായ വിമീഷ് മാണിയൂർ വിദ്യാർത്ഥികളോട് സംവദിച്ചു. വൈകുന്നേരം നടന്ന പാനൽ സിസ്കഷന് എഴുത്തും വായനയും പ്രായോഗിക ഇടപെടലുകൾ എന്ന വിഷയത്തിൽ ലുഖ്മാൻ കരുവാരക്കുണ്ട്, യാസർ അറഫാത്ത് നൂറാനി എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി. മദീനതുന്നൂർ ചീഫ് ഫൈനാൻസ് ഓഫീസർ അബൂ സ്വാലിഹ് സഖാഫി വിവിധ സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുള്ള അവാർഡ് വിതരണം ചെയ്തു.

ഫോട്ടോ: ജാമിഅ മദീനതുന്നൂർ കടലാസ് സാഹിത്യക്യാമ്പ് പ്രമുഖ സാഹിത്യകാരൻ പി കെ പാറക്കടവ് ഉദ്ഘാടനം ചെയ്യുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version