പൂനൂർ: ‘മഹർജാനുള്ളാദ്’ ദ്വിദിന അറബിക് ശില്പശാല സമാപിച്ചു.ജാമിഅ മദീനതുന്നൂർ സ്റ്റുഡന്റസ് യൂണിയന് കീഴിൽ ഡിപ്പാർട്മെന്റ് ഓഫ് അറബിക് സംഘടിപ്പിച്ച ശില്പശാല ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി ഉൽഘാടനം നിർവഹിച്ചു. പരിപാടിയിൽ ഉസ്താദ് അബ്ദുള്ള സഖാഫി മലയമ്മ, ബസ്സാം അഹ്‌മദ് യമനി എന്നിവർ പ്രധാന സെഷനുകൾക്ക് നേതൃത്വം നൽകി.
രണ്ട് ദിവസങ്ങളിലായി വർഷതുൽ അമൽ, മുഹാളറാത്ത്, ഹൽഖാത്, ഹദീസുശ്ശയി എന്നീ വിത്യസ്ത പരിപാടികൾ നടന്നു.വിവിധ സെഷനുകൾക്ക് മുതവക്കിൽ നൂറാനി,ഡോ. ഇസ്മായിൽ,ലുക്മാൻ സഖാഫി കരുവാരക്കുണ്ട്,യാസീൻ അബ്ദുൽ ഹകീം നൂറാനി,സിനാൻ ബഷീർ നൂറാനി,മുഹമ്മദ് നൂറാനി മാട്ടാൻ എന്നിവർ നേതൃത്വം നൽകി. അറബി സാഹിത്യത്തിന്റെ മൂല്യത്തെ ആഘോഷമാക്കിയ ശില്പശാലയിൽ ജാമിഅ മദീനതുന്നൂറിന്റെ വിവിധ ക്യാമ്പസുകളിൽ നിന്നുള്ള അറുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
ഫോട്ടോ: ജാമിഅ മദീനതുന്നൂർ അറബിക് ക്യാമ്പ് ഡോ. അബ്ദുൽ ഹകീം അസ്ഹരി ഉൽഘാടനം ചെയ്ത് സംസാരിക്കുന്നു.
