പൂനൂർ | കഴിഞ്ഞ ദിവസം വിടപറഞ്ഞ സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ സൂഫിവര്യനുമായിരുന്ന സയ്യിദ് ഫള്ൽ കോയമ്മ ഖുറാ തങ്ങൾ അനുസ്മരണവും മാസാന്ത മഹ്‌ളറത്തുൽ റബ്ബാനിയ്യയും പൂനൂർ മർകസ് ഗാർഡനിൽ സമാപിച്ചു. നാസർ സഖാഫി പൂനൂർ ആമുഖ ഭാഷണം നടത്തി. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ഉദ്ഘാടനം നിർവഹിച്ചു. സയ്യിദ് ഫള്ൽ പൂക്കോയ തങ്ങൾ കരുവൻതിരുത്തി അനുസ്മരണ പ്രഭാഷണത്തിനും സമാപന പ്രാർത്ഥനക്കും നേതൃത്വം നൽകി. ഇമാം അബൂ സ്വാലിഹ് സഖാഫി മഹ്ളറത്തു റബ്ബാനിയ്യക്ക് നേതൃത്വം നൽകി. മുഹ് യുദ്ധീൻ സഖാഫി തളീക്കര, മുഹ് യുദ്ധീൻ സഖാഫി കാവനൂർ, അഡ്വ. സയ്യിദ് സുഹൈൽ നൂറാനി, ആസഫ് നൂറാനി, ഇർഷാദ് നൂറാനി, ബി. പി ലുഖ്മാൻ ഹാജി, ഷറഫു കൊടുവളളി, മുജീബ് വട്ടക്കണ്ടി എന്നിവർ സംബന്ധിച്ചു.
ഫോട്ടോ: മർകസ് ഗാർഡനിൽ സംഘടിപ്പിച്ച ഖുറാ തങ്ങൾ അനുസ്മരണ പരിപാടിയിൽ സയ്യിദ് ഫള്ൽ പൂക്കോയ തങ്ങൾ കരുവൻതിരുത്തി സംസാരിക്കുന്നു
