എസ് എസ് എഫ് മുത്ത് നബി മെഗാ ക്വിസ്: ജാമിഅ മദീനത്തുന്നൂറിന് മികച്ച വിജയം.

എടവണ്ണപ്പാറ: എസ് എസ് എഫ് കേരള സംഘടിപ്പിച്ച മുത്ത് നബി മെഗാ ക്വിസ് മത്സരത്തിൽ ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ വിദ്യാർഥികൾക്ക് മികച്ച വിജയം. മലപ്പുറം ജില്ലയിലെ ഹസനിയ്യ ഐക്കരപ്പടി ക്യാമ്പസിലെയും മമ്പീതി സി. എം മർകസ് ക്യാമ്പസിലെയും വിദ്യാർത്ഥികളാണ് നേട്ടം കൈവരിച്ചത്. മഴവിൽ എച്ച്. എസിൽ മർകസ് പബ്ലിക് സ്കൂൾ ഐക്കരപ്പടി ഒന്നാം സ്ഥാനവും മഴവിൽ ഇൻസ്റ്റിറ്റ്യൂഷനിൽ മർകസ് മമ്പീതി ഊരകം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മർകസ് പബ്ലിക് സ്കൂൾ ഐക്കരപ്പടിക്ക് വേണ്ടി മുഹമ്മദ് അബ്ദുൽ ഹാദിയും മുഹമ്മദ് ശാമിലും മർകസ് മമ്പീതിക്ക് വേണ്ടി അബ്ദുൽ ബാസിത്തും മുഹമ്മദ് സനദുമാണ് മത്സരത്തിൽ പങ്കെടുത്തത്. അഞ്ചാം തരത്തിൽ നിന്ന് രണ്ടാം സ്ഥാനവും ആറ്, ഏഴ് ക്ലാസുകളിൽ നിന്ന് മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ അബ്ദുൽ ഹാദി തുടർച്ചയായ മൂന്നാം തവണയാണ് ഒന്നാം സ്ഥാനത്തിന് അർഹനാകുന്നത്. അബ്ദുൽ ഹാദി പൂനൂർ സ്വദേശി സ്വാദിഖ് സഖാഫി-ബുഷ്റ ദമ്പതികളുടെയും മുഹമ്മദ് ശാമിൽ പാലക്കാട് കരിമ്പ സ്വദേശി സഅദുദ്ദീൻ- ജസീല ദമ്പതികളുടെയും മുഹമ്മദ് സിനാദ് കണ്ണൂർ സ്വദേശി റാഫി-ഫായിസ ദമ്പതികളുടെയും അബ്ദുൽ ബാസിത്ത് മലപ്പുറം വെന്നിയൂർ സ്വദേശി മുഹമ്മദ് ബഷീർ- സൈനബ ദമ്പതികളുടെയും മകനാണ്. വിജയികളായ വിദ്യാർത്ഥികളെയും പരിശീലനം നൽകിയ ജൂനിയർ സ്കൂൾ ഫാക്കൾട്ടികളെയും ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ കം റെക്ടർ എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിയും അക്കാഡമിക് കൗൺസിലും അഭിനന്ദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version