സർഗ്ഗ രാവുകൾക്ക് തുടക്കം; റൊന്റിവ്യൂ’23 പതാക ഉയർന്നു

പൂനൂർ: ജാമിഅ മദീനതുന്നൂർ കാമ്പസുകളുടെ ലൈഫ് ഫെസ്റ്റിവൽ റൊന്റിവ്യൂ’23 ന് സയ്യിദ് ആറ്റക്കോയ തങ്ങൾ പതാക ഉയർത്തിയോടെ പ്രൗഢ പ്രാരംഭമായി. അലി അഹ്സനി എടക്കര അദ്ധ്യക്ഷത വഹിച്ചു. ജാമിഅ മദീനതുന്നൂറിന്റെ കേരളത്തിലെ ഇരുപത് കാമ്പസുകളിലെ ആയിരത്തിലധികം വിദ്യാർത്ഥികൾ സർഗരാവുകളെ ധന്യമാക്കും. I75 മത്സരയിനങ്ങളിൽ നടക്കുന്ന ഇന്റർകാമ്പസ് കലാപോരാട്ടത്തിന്റെ ആവേശത്തിലാണ് വിദ്യാർഥികൾ. മുഹ്‌യിദ്ദീൻ സഖാഫി തളീക്കര, മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ, ആസഫ് നൂറാനി,മാജിദ് സഖാഫി, മുഹമ്മദ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ ബാസിത് ഹംസ ഓപ്പണിംഗ് സലൂട്ടും മർകസ് ഗാർഡൻ കാമ്പസ് ഇൻചാർജ് അബുബകർ നൂറാനി ക്ലോസിംഗ് നോട്ടും നടത്തി.

ഫോട്ടോ: ജാമിഅ മദീനതുന്നൂർ റെന്റിവ്യു പരിപാടികൾക്ക് തുടക്കം കുറിച്ച് സയ്യിദ് ആറ്റക്കോയ തങ്ങൾ പതാക ഉയർത്തുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version