മാമാങ്കവേദിയെ ആവേശംകൊള്ളിച്ച് സീനിയർ മലയാള പ്രസംഗം

പൂനൂർ :- ജാമിഅഃ മദീനത്തൂന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റിവ്യൂ ’23 ൽ നടന്ന സീനിയർ വിഭാഗം പ്രസംഗ മത്സരം ആശയത്തിലും അവതരണത്തിലും മികവ് പുലർത്തി. ഹിന്ദു ദേശീയതയും വംശീയ ജനാധിപത്യത്തിന്റെ ഉദയവും: ജാഫ്രെലോട്ടിന്റെ “മോഡിയുടെ ഇന്ത്യ” ക്കൊരു അപഗ്രഥനം, ഖത്തർ ലോകകയും ഭാഭയുടെ തേർഡ് സ്പേസും; പോസ്റ്റ് കൊളോണിയൽ ലിറ്ററേച്ചറിനെ മുൻനിർത്തി ചില വായനകൾ, മൊറോക്കയും മുസ്ലിം പ്രാതിനിധ്യവും; ടെലിയോളജിക്കൽ സമീപനത്തിനുള്ള സാധ്യതകളും അസാധ്യതകളും, EWS റിസർവേഷൻ; സാമ്പത്തിക സംവരണമോ, സാമൂഹിക സംവരണമോ? തുടങ്ങിയ സമകാലിക വിഷയങ്ങളാണ് ചർച്ച ചെയ്തത്. മൂന്നു ടീമുകളിലായി ഇരുപതിലധികം മത്സരാർഥികൾ മറ്റുരച്ച മത്സരത്തിൽ മുഹമ്മദ്‌ നൂറാനി നെല്ലിക്കുത്ത് വിധിനിർണ്ണയം നടത്തി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version