ലിബറേറ്റീവ് സബ്മിഷൻ :റൊൻ്റിവ്യു തീം റിലീസിങ് നിർവഹിച്ചു

കോഴിക്കോട്: ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊൻ്റിവ്യു’25 തീം റിലീസിങ് ഫ്ലോറ ഗ്രൂപ്പ് ചെയർമാൻ വി.എ ഹസ്സൻ ഹാജി നിർവഹിച്ചു . ‘ലിബറേറ്റീവ് സബ്മിഷൻസ്’ എന്നതാണ് ഈ വർഷത്തെ ഫെസ്റ്റിവൽ തീം. മതവിശ്വാസിയുടെ ജീവിത വെളിച്ചവും ആസ്വാദനവും പ്രകാശിപ്പിക്കുകയാണ് തീം. സ്രഷ്ടാവിനോടുള്ള ഉത്തരവാദിത്വബോധം മനുഷ്യനെ ക്രിയാത്മകനും ലക്ഷ്യബോധമുള്ളവനുമാക്കുന്നു. മതസമർപ്പണത്തിലൂടെ ജീവിതത്തിന് അഭിമാനവും അർത്ഥവും ആത്മ വിശ്വാസവും ലഭിക്കുകയാണ്. ജീവിതത്തിൻ്റെ പ്രായോഗിക യാഥാർത്ഥ്യവും സൗന്ദര്യാത്മക സ്വാതന്ത്ര്യവും ആഘോഷിക്കുകയാണ് റൊന്റിവ്യു.
ഫെസ്റ്റിവലിൻ്റെ ഭാഗമായി കിതാബിക് ഫെസ്റ്റ്, കൾച്ചറൽ ഗാല, എക്സ്പേർട്ട് കോൺവോസ്, കോസ്മോ സാപ്പിയൻസ് ആർട്ടിസ്റ്റിക് എക്സിബിഷൻ, ടെക്സെൻ എക്സ്പോ, പേപിറസ്, പ്രോ-ചാറ്റ്, എഡ്യു ലാബ്, റൈറ്റിങ് ക്ലിനിക്,വെൽനസ് കഫെ എന്നിവ നടക്കും. ഗ്ലോബൽ ദർസ്, ശാഇരീ കലാം, പോഡ്കാസ്റ്റ്, അറബിക് ജൽസ, ഫിലോസഫിക്കൽ സ്ലൈസ്, ബ്രാൻഡിംഗ്, ആർക്കിടെക്ച്ചറൽ ഫോട്ടോഗ്രാഫി, പ്രോംപ്റ്റ് ക്രിയേഷൻ തുടങ്ങിയ വ്യത്യസ്ത മത്സര പരിപാടികൾ നടക്കും. ചടങ്ങിൽ അബൂ സ്വാലിഹ് സഖാഫി അധ്യക്ഷത വഹിച്ചു. ആസഫ് നൂറാനി ആമുഖ സംസാരം നടത്തി. ഹോം റൊൻ്റിവ്യു ജനുവരി 3,4,5 തിയ്യതികളിൽ പൂനൂർ മർകസ് ഗാർഡനിൽ വെച്ചു നടക്കും.

ചിത്രം: ഫെസ്റ്റിവൽ പോസ്റ്റർ ഫ്ലോറ ഗ്രൂപ്പ് ഹോട്ടൽസ് ചെയർമാൻ വി. എ ഹസ്സൻ ഹാജി പ്രകാശനം ചെയ്യുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version