പൂനൂർ: സുഹൈൽ ഹുസൈൻ നൂറാനി എഴുതിയ “വിശ്വാസികളുടെ മനഃശാസ്ത്രം” ഓതേഴ്സ് ടോക്ക് സംഘടിപ്പിച്ചു. ഐ.പി.ബി പ്രസിദ്ധീകരിച്ച പുസ്തകം എസ്.എസ്.എഫ് ഗോൾഡൺ ഫിഫ്റ്റി വേദിയിലാണ് പ്രകാശിതമായത്. പരിപാടിയിൽ പുസ്തകത്തെ ആധാരമാക്കി രചയിതാവും മർകസ് ആർട്സ് കോളേജ് അസി. പ്രൊഫസറുമായ സൂഹൈൽ ഹുസൈൻ നുറാനി സംസാരിച്ചു. ജൂൺ 19 മുതൽ ഡിസംബർ 30 വരെ നീണ്ടുനിൽക്കുന്ന ‘ഇഖ്റഅ്’ റീഡിംഗ് ക്യാമ്പയിന്റെ ഭാഗമായാണ് ടോക്ക് നടന്നത്.
വിദ്യാർഥികളിൽ വായനയും എഴുത്തും സജീവമാക്കുക എന്ന ലക്ഷ്യത്തിൽ ജാമിഅ മദീനതുന്നൂർ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിനിൽ ബിബ്ലോസ്മിയ, ബുക്കാഹോളിക്, ഓതേഴ്സ് ടോക്ക്, പിഗ്ഗി ബാങ്ക്, പാപിറസ്, പുസ്തക ചർച്ച തുടങ്ങിയ പരിപാടികളും റീഡിംഗ് ടെസ്റ്റ്, ബുക്ക് ട്രാൻസ്‌ലേഷൻ, ബുക്ക് റിവ്യൂ തുടങ്ങിയ മത്സരങ്ങളും നടത്തപ്പെടും. മത്സരങ്ങളിൽ ജാമിഅ മദീനതുന്നൂർ ക്യാമ്പസുകളിലെ വിദ്യാർത്ഥികൾ മാറ്റുരക്കുമെന്ന് ഡീൻ ഓഫ് അകാദമിക്സ് ശിബിലി താഹിർ നൂറാനി അറിയിച്ചു.
ഫോട്ടോ: വിശ്വാസികളുടെ മനഃശാസ്ത്രം പുസ്തക ചർച്ചയിൽ രചയിതാവ് സുഹൈൽ ഹുസൈൻ നൂറാനി സെഷൻ നേതൃത്വം നൽകുന്നു
