തർവിയ’45: റമളാൻ ക്യാമ്പയിന് തുടക്കം

പൂനൂർ: ജാമിഅ മദീനതുന്നൂർ റമളാൻ ക്യാമ്പയിൻ തർവിയ’45 ന് തുടക്കമായി. ക്യാമ്പയിൻ്റെ മുന്നോടിയായി നടന്ന കലാമുത്തഹ്ളീർ റമളാൻ മുന്നൊരുക്ക പ്രഭാഷണത്തിന് ജാമിഅ മദീനതുന്നൂർ തഫ്സീർ ഡിപ്പാർട്ട്മെൻ്റ് എച്ച്. ഒ. ഡി മുഹ്‌യുദ്ദീൻ സഖാഫി തളീക്കര നേതൃത്വം നൽകി.
റമളാൻ ഒരുക്കത്തിൻ്റെ പ്രാധാന്യവും അതിൻ്റെ വിവിധ വശങ്ങളും സംഗമത്തിൽ ചർച്ച ചെയ്തു. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.


ശനിയാഴ്ച്ച രാത്രി നടക്കുന്ന തഅ്ലീം പഠന സെഷനിൽ സമസ്ത കോഴിക്കോട് ജില്ലാ ട്രഷററും മദീനത്തുന്നൂർ പ്രധാന മുദരിസുമായ ഹുസൈൻ ഫൈസി കൊടുവള്ളി സംസാരിക്കും.


ക്യാമ്പയിൻ്റെ ഭാഗമായി അഹ്‌ലൻ യാ റമളാൻ, അതിഥി തൊഴിലാളി സംഗമം, ടോക്ക് സീരീസ്, അൽ ഖലാം ഖുർആൻ സെമിനാർ, തഅ്ലീം, അൽ ബിഷാറ, നൂറാനി ഇഫ്താർ, റമളാൻ സ്നേഹ സമ്മാനം, മസ്അലതുൽ യൗം, ജൽസത്തുൽ ബദർ, പാനൽ ഡിസ്കഷൻ, ബുക്ക് ടോക്ക് തുടങ്ങിയ വിവിധ പദ്ധതികളും മാഗസിൻ ക്രിയേഷൻ, അനുഭവക്കുറിപ്പ്, ഹിഫ്ള് മത്സരം, കിതാബിക് ടെസ്റ്റ്, ബുക്ക് റിവ്യൂ എന്നീ വ്യത്യസ്ത മത്സരങ്ങളും ക്യാമ്പസ്, ജാമിഅ തലങ്ങളിലായി സംഘടിപ്പിക്കും.

ഫോട്ടോ: ജാമിഅ മദീനതുന്നൂർ തഫ്സീർ ഡിപ്പാർട്ട്മെൻ്റ് എച്ച്. ഒ. ഡി മുഹ്‌യുദ്ദീൻ സഖാഫി തളീക്കര ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version