പൂനൂർ: ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റിവ്യൂ’23 ന് ഇന്ന് കൊടിയിറക്കം. ‘സംവാദങ്ങളുടെ നൈതികതയും രാഷ്ട്രീയവും’ എന്ന വിഷയത്തിൽ രണ്ടാം ദിനത്തിൽ നടന്ന പാനൽ ഡിസ്കഷനിൽ ഡോ.ഫൈസൽ അഹ്സനി രണ്ടത്താണി, അബ്ദുള്ള ബുഖാരി, ഡോ.നുഐമാൻ, സ്വാലിഹ് നൂറാനി ഗുലിസ്ഥാൻ എന്നിവർ നേതൃത്വം നൽകി.സംവാദത്തിന്റെ പുതിയ കാല നിർവചനത്തിലെ പ്രശ്നങ്ങളും ആരോഗ്യകരമായ സംവാദങ്ങൾ എങ്ങനെ സാധ്യമാവുന്നു എന്നും പാനൽ ചർച്ച ചെയ്തു. ആരോചകമായ സംവാദങ്ങൾ സമൂഹത്തിനുണ്ടാക്കുന്ന ദൂഷ്യ ഫലങ്ങളെ പാനൽ ചൂണ്ടികാട്ടി.
ഫോട്ടോ: സംവാദങ്ങളുടെ നൈതികതയും രാഷ്ട്രീയവും എന്ന വിഷയത്തിൽ റെന്റിവ്യൂ വേദിയിൽ പാനൽ ഡിസ്കഷൻ നടക്കുന്നു.
