കൊച്ചി: ബയോപോളിമേഴ്‌സ് & ഗ്രീൻ കമ്പോസിറ്റ്സ് എന്ന ശീർഷകത്തിൽ നടന്ന ഒമ്പതാമത് അന്താരാഷ്ട്ര കോൺഫറൻസിൽ ശബീർ നൂറാനി മൂന്നാം സ്ഥാനം കരസ്ഥമാക്കി. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് പെട്രോ കെമിക്കൽ എൻജിനീയറിങ് & ടെക്നോളജി (CIPET) യും കൗൺസിൽ ഓഫ് സയൻസ് റിസർച്ച് ഇൻഡസ്ട്രി (CSRI) യും സംയുക്തമായാണ് കോൺഫറൻസ് സംഘടിപ്പിച്ചത്. ഒക്ടോബർ 18, 19 തിയ്യതികളിലായി കൊച്ചിയിൽ വെച്ച് നടന്ന കോൺഫറൻസിൽ രാജ്യത്തിനകത്തും പുറത്തുമുള്ള 40 ഗവേഷകർക്കാണ് പ്രസൻ്റേഷന് അവസരം ലഭിച്ചത്. ഇതിൽ നിന്നും “Hydrophobic Acrylonitrile Butadiene Styrene (ABS)/ Polyurethane (PU) Electrospun Memberane for Oil- Water Seperation” എന്ന വിഷയത്തിൽ ശബീർ അവതരിപ്പിച്ച പോസ്റ്റർ പ്രസൻ്റേഷനാണ് മൂന്നാം സ്ഥാനം ലഭിച്ചത്. നിലവിൽ എൻ. ഐ. ടി (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കാലിക്കറ്റിലെ രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് ശബീർ നൂറാനി. നേരത്തെ ഐ. എസ്. ആർ. ഒ യുടെ സ്പേസ് ടെക്നോളജി ഇൻ്റേൺഷിപ്പിൽ പങ്കെടുത്തിട്ടുമുണ്ട്. കാസർഗോഡ് ജില്ലയിലെ ദേലംപാടി സ്വദേശിയായ ശബീർ, ഹസൈനാർ- ഫൗസിയ ദമ്പതികളുടെ മകനാണ്. ജാമിഅ മദീനതുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും അകാദമിക് കൗൺസിലും പ്രത്യേകം അഭിനന്ദിച്ചു.
ബയോപോളിമേഴ്‌സ് & ഗ്രീൻ കമ്പോസിറ്റ്സ് 9ാമത് ഇൻറർനാഷണൽ കോൺഫറൻസിൽ മൂന്നാം സ്ഥാനം ശബീർ നൂറാനിക്ക്
