ഡോ.എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ അഞ്ച് ദിവസത്തെ ഉംറ

ദുബൈ | റംസാൻ മുന്നൊരുക്ക ഭാഗമായി മാർച്ച് 13 – 18 തിയ്യതികളിലായി ജാമിഅഃ മർകസ് സാരഥി ഡോ . എ.പി.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ അഞ്ചു ദിന ഉംറ യാത്രയും സുഹ്ബയും സംഘടിപ്പിക്കുന്നു.ദുബായിൽ നിന്നും നേരിട്ടുള്ള വിമാന യാത്ര,മദീന സിയാറത് ഉൾപ്പെടെ ചരിത്ര പ്രാധാന്യ സ്ഥലങ്ങളിലെ സന്ദർശനവും വിശദീകരണമുണ്ടാകും. പുതിയ കാലത്തെ മുസ്ലിം ജീവിതം , പഠനം , തൊഴിൽ , ആരോഗ്യം , ബന്ധങ്ങൾ , ഡിജിറ്റൽ ജീവിതം, യാത്ര തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള ഡോ.അസ്‌ഹരിയുടെ സെഷനുകളും സുഹ്ബയും യാത്രയെ പ്രൗഢമാക്കും. മലയാളികളല്ലാത്തവർക്കും പങ്കെടുക്കാനുതകുന്ന രൂപത്തിലാണ് സുഹ്ബ ക്രമീകരിച്ചിരിക്കുന്നത്.ദുബായിലെ സംരംഭകർ , പ്രൊഫെഷണലുകൾ എന്നിവരുടെ ആവശ്യം പരിഗണിച്ചാണ് സൗകര്യ പ്രദമായ രൂപത്തിൽ 5 ദിവസ ഉംറ പാക്കേജ് തീരുമാനിച്ചതെന്ന് സംഘാടകരായ പ്രിസം മർകസ് ഗാർഡൻ യു എ ഇ നേതൃത്വം അറിയിച്ചു. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 0504732833,0559038783.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version