രംഗേ സുഖൻ; ജാമിഅ മദീനതുന്നൂർ ഉർദു ദ്വിദിന ശില്പശാലക്ക് ഇന്ന് തുടക്കം

പൂനൂർ: ജാമിഅ മദീനതുന്നൂർ ഡിപ്പാർട്മെന്റ് ഓഫ് ഉർദു സംഘടിപ്പിക്കുന്ന രംഗേ സുഖൻ ദ്വിദിന ശില്പശാല ഇന്ന് തുടക്കമാകും. ഉർദു ഭാഷയുടെ പ്രാധാന്യവും സ്വാധീനവും വിശദീകരിക്കുന്ന പദ്ധതികളാണ് ക്യാമ്പിൽ സജ്ജീകരിച്ചതിട്ടുള്ളത്. ജാമിഅ മദീനതുന്നൂർ ഉർദു ഡിപ്പാർട്മെന്റ് എച്ച്. ഒ. ഡി ഇമ്തിയാസ് അഹ്മദ് നൂറാനി ക്യാമ്പ് അധ്യക്ഷത വഹിക്കും. ക്യാമ്പിന്റെ ഭാഗമായി ദിൽദാറേ ഉർദു ക്വിസ് മത്സരം, പി പി ടി പ്രസന്റേഷൻ എന്നീ മത്സരങ്ങൾ നടക്കും. അസീം മണിമുണ്ട, ശംസുദ്ധീൻ തിരൂർകാട്, നുഹ്മാൻ നൂറാനി, ഹമീദ് കാരശ്ശേരി തുടങ്ങിയവർ വ്യത്യസ്ത സേഷനുകൾക്ക് നേതൃത്വം നൽകും. ജാമിഅ മദീനതുന്നൂർ പ്രൊ റെക്ടർ ആസഫ് നൂറാനി ക്ലോസിങ് നോട്ട് അവതരിപ്പിക്കും. മദീനതുന്നറിന്റെ വിവിധ ക്യാമ്പസുകളിൽനിന്നും തിരഞ്ഞെടുത്ത അമ്പതോളം വിദ്യാർത്ഥികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം.

1 thought on “രംഗേ സുഖൻ; ജാമിഅ മദീനതുന്നൂർ ഉർദു ദ്വിദിന ശില്പശാലക്ക് ഇന്ന് തുടക്കം”

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version