അൻശിഫ് അലി നൂറാനിക്ക് യങ് ഇന്ത്യ ഫെലോഷിപ്പ്

മർകസ് ഗാർഡൻ: അൻശിഫ് അലി നൂറാനി അശോക യൂണിവേഴ്സിറ്റിയുടെ യങ് ഇന്ത്യ ഫെലോഷിപ്പിന് (YIF) അർഹനായി.ലിബറൽ സ്റ്റഡീസിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന റെസിഡൻഷ്യൽ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സിലേക്കാണ് അവസരം. നാച്ചുറൽ സയൻസ്, ഹുമാനിറ്റീസ്, ക്രിറ്റിക്കൽ റൈറ്റിംഗ്‌, ലീഡർഷിപ് ആൻഡ് കമ്മ്യൂണിക്കേഷൻ, പോളിസി തുടങ്ങിയ ഇരുപതോളം വ്യത്യസ്ത വിഷയങ്ങളടങ്ങിയ മൾട്ടിഡിസിപ്ലിനറി പ്രോഗ്രമാണിത്. സാമൂഹിക പ്രതിബദ്ധതയുള്ള ലീഡേഴ്സിനെയും ഗവേഷകരെയും സൃഷ്ടിക്കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ മേഖലകളിലെ പ്രഗത്ഭരുടെ മെന്റർഷിപ്പും കോഴ്‌സിൻ്റെ ഭാഗമായുണ്ടാകും. നേരത്തെ യൂറോപ്പ്യൻ മാസ്റ്റേഴ്സ് ഇൻ മൈഗ്രേഷൻ ആൻഡ് ഇൻ്റർ കൾച്ചറൽ റിലേഷൻസ് (EMMIR) ഉഗാണ്ടയിൽ വെച്ച് സംഘടിപ്പിച്ച ഫുള്ളി ഫണ്ടഡ് മൈഗ്രേഷൻ കോൺഫറൻസിൽ അൻശിഫ് അലി നൂറാനിക്ക് അവസരം ലഭിച്ചിരുന്നു. 2023 ൽ മണിപ്പാൽ സെന്റർ ഫോർ ഹ്യൂമാനിറ്റീസ് സംഘടിപ്പിച്ച സമ്മർ സ്കൂളിൽ പങ്കെടുത്തിട്ടുണ്ട്. മലപ്പുറം ജില്ലയിലെ അലി എക്കാടൻ- ആയിഷ ദമ്പതികളുടെ മകനാണ് അൻശിഫ് അലി നൂറാനി. 2023- 24 അക്കാദമിക് ഇയറിൽ ജാമിഅ മദീനത്തൂന്നൂർ പതിനേഴാം ബാച്ചിലാണ് ഇസ്ലാമിക്‌ സ്റ്റഡീസ് & റിവീൽഡ് നോളജ് കോഴ്സ് പൂർത്തിയാക്കിയത്. ജാമിഅ മദീനതുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും അകാദമിക് കൗൺസിലും പ്രത്യേകം അഭിനന്ദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version